പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്നുമാണ് ആരോപണം. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.
കേസില്‍ സുപ്രധാനമായ പല തെളിവുകളും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നതായി പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്.
ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതക ദിവസം ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha