പോലീസിന്റെ നിര്‍ണായക നീക്കം... കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ സരിതയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോലീസുകാര്‍ പിടികൂടുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേടിസ്വപ്നമായ സരിതയെ വീണ്ടും അറസ്റ്റ് ചെയ്യും; ബെവ്‌കോ തൊഴില്‍ തട്ടിപ്പ് കോസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

ഒരു സമണ്‍സിന്റെ പേരില്‍ വീണ്ടും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സരിത എസ് നായര്‍ ഒരിക്കല്‍ പോലും കരുതിയില്ല. കണ്ട തെരഞ്ഞെടുപ്പുകളിലെല്ലാം രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ സരിതയുടെ പേര് പല വട്ടം ഉപയോഗിച്ചവരാണ്. എന്തിന് ഈ തെരഞ്ഞെടുപ്പില്‍ പോലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഉറക്കം കെടുത്തിയിരുന്നു. സിബിഐ ഉറക്കത്തിലായതു കൊണ്ട് മാത്രമാണ് അവരെല്ലാം രക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ വീണ്ടും ജയിലിലായി. തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ബന്ധുവീട്ടില്‍ നിന്ന് കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. സരിതയെ 27 വരെ റിമാന്‍ഡ് ചെയ്തു. പിന്നീട് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. കേസില്‍ വിധി 27ന് പ്രസ്താവിക്കും.
അര്‍ബുദ ബാധിതയായ തനിക്ക് കീമോതെറാപ്പി ചെയ്യുന്നുണ്ടെന്ന് സരിത കോടതിയെ ധരിപ്പിച്ചു. ആവശ്യമായ ചികിത്സസൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു റിമാന്‍ഡ് ഉത്തരവ്.
നടക്കാവ് സെന്റ് വിന്‍സെന്റ് കോളനിയിലെ ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് 42. 70 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യൂണിറ്റ്, സൗരോര്‍ജ്ജ ഉത്പന്നങ്ങളുടെ മലബാറിലെ വിതരണ ഏജന്‍സി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ടായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ സരിത ഹാജരായിരുന്നില്ല. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയതിനു പിറകെ അറസ്റ്റ് വാറണ്ടും വന്നു. കീഴ്‌ക്കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഹൈക്കോടതി ഇളവ് അനുവദിച്ചത് നിലനില്‍ക്കുന്നതായി കാണിച്ച് സരിത നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയായിരുന്നു നടപടി. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും ജാമ്യത്തിലിറങ്ങിയിരുന്നു. ഫെബ്രുവരി 10ന് പുറപ്പെടുവിച്ച വാറണ്ടാണ് പോലീസ് രണ്ട് മാസത്തിന് ശേഷം തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയത്.
ഇതിന് പിന്നാലെ സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത എസ്. നായരെ രണ്ടു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര പൊലീസിന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി (3) യാണ് അനുമതി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്താനായി നെയ്യാറ്റിന്‍കര പൊലീസ് കണ്ണൂരിലെ വനിതാ തടവുകാരുടെ സിഎഫ്എല്‍ടിസിയില്‍ എത്തും.
തെരഞ്ഞെടുപ്പ് വരെ തേഞ്ഞുമാഞ്ഞ് പോയ കേസാണ് സരിത അറസ്റ്റിലായ ശേഷം വീണ്ടും പൊങ്ങുന്നത്. സരിത എസ്.നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പുകേസില്‍ ഷാജു പാലിയോടും സരിതയും ചേര്‍ന്നു തന്നെയും ചതിക്കുകയായിരുന്നുവെന്ന് ഒന്നാം പ്രതി ടി. രതീഷ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രതീഷ് ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്. നായരും നല്‍കിയതായി പറയുന്ന വ്യാജ കത്തുകളും തെളിവായി ഹാജരാക്കിയെന്നാണ് പറയുന്നത്. ഈ കേസ് എന്താകുമെന്ന് കണ്ടറിയാം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ തോടെ ആര്‍ക്കും സരിതയെ വേണ്ടെന്നായിരിക്കുകയാണ്. ചാനലുകാരും വലിയ പ്രാധാന്യത്തോടെ സരിതയുടെ വാര്‍ത്ത നല്‍കുന്നില്ല. സരിതയാകട്ടെ ജയിലില്‍ വലിയ ധര്‍മ്മസങ്കടത്തിലുമാണ്. ഇനി ഈ കേസുകളില്‍ കൂടി ജാമ്യം ലഭിക്കാതെ സരിതയ്ക്ക് പുറം ലോകം കാണാനാകില്ല.
"
https://www.facebook.com/Malayalivartha