ഹാരിപോർട്ടറോ അതോ സ്ട്രേയ്ജർ തിങ്സോ ?! അമ്പമ്പോ അതുക്കും മേലെ!!ഈ കാഴ്ച കാണേണ്ടത് തന്നെ

തലസ്ഥാന നഗരിയില്‍ ആദ്യമായി ഹോളിവുഡ് മാതൃകയില്‍ ഒരു നാടകം അവതരിപ്പിക്കുന്നു. ഈമാസം 7ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. റഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരിയായ എലന.ഒ. ലബദേവയുടെ യഥാര്‍ത്ഥ കഥയയെ തിയേറ്റര്‍ പ്രവര്‍ത്തകയും നടിയും സംവിധായികയും നര്‍ത്തകിയും ദേശീയ അവാര്‍ഡ് ജേതാവുമായ അദ്രുജ പണിക്കര്‍ തിരക്കഥ നിര്‍വഹിച്ച്, വരികള്‍ രചിച്ച് സംവിധാനം ചെയ്യുന്നു.
ആസ്റ്റ് ഗെറോണ്‍ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖരായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഈ നാടകം വെറുമൊരു നാടകാനുഭവമല്ല നമുക്കു സമ്മാനിക്കുന്നത്. സാധാരണ നമ്മള്‍ കാണാറുള്ള ഡാന്‍സ്-ഡ്രാമ കണ്‍സപ്റ്റുകള്‍ക്കപ്പുറത്ത് ഒരു ഫാന്റസി സ്റ്റോറി, അതായത് വ്യത്യസ്തമായ ഹോളിവുഡ് സിനിമപോലൊരു അനുഭവമാണ് ആസ്റ്റ് ഗെറോണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
ഒരു ജെന്ററിനപ്പുറമുള്ള സ്‌നേഹമാണ് പ്രമേയം. ലൗ എബൗവ് ജെന്റര്‍ അടിസ്ഥാനമാക്കിയുള്ള കഥയാണിത്. ന്യൂഡല്‍ഹിയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കം ഡാന്‍സറായ വിക്കി ഭാരതീയ, ബംഗളൂരുവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് വിനു.പി. വര്‍മ, ഏഴാം സൂര്യന്‍, അര്‍ദ്ധനാരി തുടങ്ങിയ സിനിമകളില്‍ നായികാ കഥാപാത്രം അവതരിപ്പിച്ച മഹാലക്ഷ്മി സര്‍വേശ്വരന്‍, നര്‍ത്തകി ഷ്യാമ, ദേവേഷ്, അദ്രുജ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha
























