Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഷിങ്ടന്‍ പോസ്റ്റിന്റെ കൂട്ട പിരിച്ചുവിടലില്‍ ഇഷാന്‍ തരൂരും: മകനെ പുറത്താക്കിയത് വലിയ നഷ്ടമെന്ന് ശശി തരൂര്‍

05 FEBRUARY 2026 08:37 PM IST
മലയാളി വാര്‍ത്ത

യുഎസ് പത്രം വാഷിങ്ടന്‍ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലില്‍ മകനും കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന്റെ ജോലി നഷ്ടമായതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാജ്യാന്തര കാര്യങ്ങളില്‍ പ്രഗത്ഭനും വിശകലന വിദഗ്ധനും എഴുത്തുകാരനുമായ ഇഷാന്‍ തരൂരിനെ ഒഴിവാക്കിയ വാഷിങ്ടന്‍ പോസ്റ്റിന്റെ നടപടി വിചിത്രമാണെന്ന് തരൂര്‍ ആരോപിച്ചു.

തന്നെ പുറത്താക്കിയ വിവരം ഇഷാന്‍ തരൂര്‍ തന്നെയാണു സമൂഹമാധ്യമമായ എക്‌സിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. ന്യൂസ് റൂമിനെ ഓര്‍ത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാന്‍ തരൂര്‍ കുറിച്ചിരുന്നു.

തന്റെ മകന്റെ 'വേള്‍ഡ് വ്യൂ' എന്ന കോളം വലിയ തരംഗമായിരുന്നുവെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. ഈ കോളത്തിനു മാത്രമായി അഞ്ചു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. വാഷിങ്ടന്‍ പോസ്റ്റ് ഈ ജനപ്രീതിയെ വരുമാനമാക്കി മാറ്റുന്നതിനു പകരം സ്വയം നശീകരണത്തിനുള്ള വികലമായ നടപടിയാണ് സ്വീകരിച്ചതെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

ഇഷാന്‍ തരൂരിന്റെ കോളം ദിവസവും വായിക്കുന്ന വിദേശകാര്യ മന്ത്രിമാരെയും നയതന്ത്രജ്ഞരെയും പണ്ഡിതന്മാരെയും താന്‍ കണ്ടിട്ടുണ്ട്. ഇഷാനെപ്പോലൊരു വിദഗ്ധനെ പുറത്താക്കിയതിലൂടെ സ്ഥാപനത്തിനു വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.

ചരിത്രകാരനായ ആന്‍ഡ്രെ പഗ്ലിയും ഇഷാന്‍ തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യാന്തര കാര്യങ്ങളില്‍ ഇഷാനോളം മികച്ച മറ്റൊരാളില്ലെന്നും, താമസിയാതെ തന്നെ മികച്ച ഇടങ്ങളിലൂടെ ഇഷാന്റെ വായനക്കാരിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്നും ആന്‍ഡ്രെ പഗ്ലി എക്‌സില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 minute ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (7 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (11 hours ago)

Malayali Vartha Recommends