എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...

എലിക്ക് വിഷം വയ്ക്കുന്നതിനിടെ വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. വീട്ടിൽ എലിശല്യം രൂക്ഷമായതിനെത്തുടർന്ന് എലിവിഷം വെക്കുകയായിരുന്നു ശോഭന. ഇതിനിടെ വിഷം അബദ്ധത്തിൽ തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസിൽ വീഴുകയായിരുന്നു.
ഇതറിയാതെ ആ ഗ്ലാസിൽ വെള്ളം കുടിച്ചതാണ് മരണകാരണമായത്. ഉടൻ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ബന്ധുക്കൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























