രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു... അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട ശിലാസ്ഥാപനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകാൻ പോകുന്നു. കോഴിക്കോട് ചേവായൂരിൽ നിർമ്മിക്കുന്ന അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട ശിലാസ്ഥാപനം നാളെ രാവിലെ മുഖ്യമന്ത്രി നിർവഹിക്കും.ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
അവയവ തകരാറുകൾക്കുള്ള ചികിത്സ, അവയവം മാറ്റിവയ്ക്കൽ, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിട്ട് പൊതുമേഖലയിൽ പൂർണ്ണ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും .ചേവായൂരിലെ 20 ഏക്കർ സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 299 കോടി രൂപയും അത്യാധുനിക ഉപകരണങ്ങൾക്കായി 99 കോടി രൂപയും വകയിരുത്തി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട രൂപകൽപ്പനയ്ക്കായി സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തുടങ്ങുന്നവ ഉൾപ്പെടെ 31 അക്കാദമിക് കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. ഈ സ്ഥാപനം പൂർണ്ണസജ്ജമാകുന്നതോടെ അവയവമാറ്റ ചികിത്സാ രംഗത്ത് ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























