കേരളത്തിലെ മന്ത്രിസഭ തീരുമാനിക്കുന്നത് ബിജെപി... നടുക്കത്തോടെ പിണറായി! അമ്പരന്ന് സിപിഎം ക്യാമ്പുകൾ...

മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഞെട്ടിപ്പോയ വിലയിരുത്തലാണ് ബിജെപിയുടെ കോർ കമ്മിറ്റി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നിയമസഭയിൽ വിധിനിർണയിക്കുന്ന ശക്തിയായി ബി.ജെ.പി. മാറുമെന്ന് പാർട്ടി കോർ കമ്മിറ്റി വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങൾ മുപ്പതിലധികം വരും എന്നാണ് സൂചന.
12 മണ്ഡലങ്ങളിലെങ്കിലും ജയസാധ്യത നിലനിൽക്കുന്നുണ്ട്. നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും ബി.ജെ.പി. അപ്പോൾ നിർണായക ശക്തിയായി മാറുമെന്നുമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ പ്രബലശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന താമരയ്ക്ക് അനുയോജ്യമായി മണ്ണ് മാറുന്നുവോ എന്ന സംശയമാണ് ഈ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
തൃശ്ശൂരിൽ സുരേഷ് ഗോപിയും മണലൂരിൽ എ. എൻ. രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോർത്തിൽ എം. ടി. രമേശും നല്ല മത്സരമാണ് കാഴ്ചവെച്ചത്. ബൂത്തുകളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാർട്ടിക്ക് ഇപ്പോഴുള്ളത്.
മുപ്പതിനായിരത്തിലധികം വോട്ടുകൾ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണു ഇത്തവണ കാഴ്ചവച്ചത്. ഫലം വരുന്നതോടെ ബി.ജെ.പി. കേരളത്തിൽ പുതിയ ചരിത്രമെഴുതും എന്നതാണ് ഏതാണ്ട് ഉറപ്പായ കാര്യമാണ്. ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന കോർ-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ പാര്‍ട്ടി രണ്ടക്കം കടക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. എറണാകുളത്ത് ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പത്രിക തള്ളിയതില്‍ പാർട്ടിക്കുള്ളിൽ പരിശോധന നടന്നു. പത്രിക തള്ളിയത് പാർട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ല. അത് സാങ്കേതിക പിഴവ് മാത്രമെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. നേമത്ത് ബിജെപി വിജയം ഉറപ്പാണ്.
താന്‍ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷയാണുള്ളത്. തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയകിക്കുമെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 35 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപി സംസ്ഥാനം ഭരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സീൻ വിതരണത്തിലുൾപ്പെടെ ഏകോപനമില്ലായ്മ ദൃശ്യമാണ്. മുഖ്യമന്ത്രിയുൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ ഏകോപനം താളം തെറ്റി. രാജ്യത്ത് ഫ്രീയായി ആര്‍ക്കും വാക്സിന്‍ ലഭിക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങിയിട്ടും കേരളം വാങ്ങാൻ തയ്യാറാകുന്നില്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സർക്കാർ വിളിച്ചിട്ടുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുത്ത് ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോർ കമ്മറ്റി ചേർന്നത്. കോർ കമ്മിറ്റിയിൽ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ്, സംസ്‌ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ തുടങ്ങിയവർ ഓൺലൈൻ ആയും യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha