ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 20 കോവിഡ് രോഗികള്‍ മരിച്ചു... 200 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 20 കോവിഡ് രോഗികള്‍ മരിച്ചു. 200 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ .
ഇനി അരമണിക്കൂര്‍ നേരത്തെക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയുള്ളത്. 500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചതെന്ന് ബത്ര ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. സരോജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഡല്‍ഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഓക്‌സിജനായി താന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന ഡല്‍ഹി മുഖ്യമന്ത്രി കെജര്‌വാളിന്റെ ചോദ്യം വലിയ ചര്‍ച്വചകള്‍ക്ക് വഴിവെച്ചിരുന്നു.
"
https://www.facebook.com/Malayalivartha