50 ശതമാനം ആളുകളിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണ്; വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ സൗകര്യം ഒരുക്കി മുഖ്യമന്ത്രി

വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ സൗകര്യം മുഴുവന്‍ സമയവുമുണ്ടാകും എന്ന് മുഖ്യമന്ത്രി. സ്വകാര്യ ചാനലുകാര്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ടേഷന് സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. അതോടൊപ്പം ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കും. ഓരു രോഗി ഒരു തവണ ബന്ധ്പപെടുമ്‌ബോള്‍ അതേ ഡോക്ടറായിരിക്കണമെന്നില്ല. ഒരു രോഗിക്ക് ഒരു ഡോക്ടറെ തന്നെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
50 ശതമാനം ആളുകളിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്‌ബോള്‍ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. രോഗികള്‍ക്കുവേണ്ടിയുള്ള കിടക്കകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെടിഡിസി ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉടനെ വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്ക് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചു.
നിലവില്‍ 2.40 ലക്ഷം ഡോസ് ആണ് സ്‌റ്റോക്ക് ഉള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ദിവസം ഡോസ് കോവി ഷീല്‍ഡും 75000 കോവാക്‌സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 3ലെ കണക്കു പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. 8.97 മെട്രിക് ടണ്‍ മെഡി ഓക്‌സിജന്‍ സിലിണ്ടറായും സ്റ്റക്കുണ്ട്. 108 . 35 മെട്രിക ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം വേണ്ടി വരുന്നത്. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ വിഷമങ്ങളുണ്ടായാല്‍ ഇടപെടണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha