ഇത്രക്ക് വേണ്ടിയിരുന്നില്ല... ലോകം മുഴുവന്‍ ചൈന സമ്മാനിച്ച കൊറോണ വൈറസില്‍ പെടാപ്പാട് പെടുമ്പോള്‍ ചൈനയില്‍ മാത്രം മാസ്‌കില്ലാതെ ആഘോഷം; കോവിഡ് മുക്തമായ വുഹാന്‍ സ്‌ട്രോബെറി മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

ലോകം അതിരൂക്ഷ കോവിഡ് വ്യാപനത്തില്‍ വലയുകയാണ്. ഇന്ത്യയിലെ സ്ഥിതി പറയേണ്ടല്ലോ. ലോകത്തിലെ ഏറ്റവും അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. സകല മേഖലയിലും നിയന്ത്രണമാണ്. കേരളത്തിലാകട്ടെ അതി തീവ്ര വ്യാപനത്തിലും. എല്ലാവരും ലോക്ഡൗണ്‍ കാരണം വീട്ടിലാണ്.
അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെങ്ങും ആഘോഷങ്ങളാണ്. കോവിഡ് മുക്തമായ വുഹാനില്‍ കഴിഞ്ഞയാഴ്ച നടന്ന വുഹാന്‍ സ്‌ട്രോബെറി മ്യൂസിക് ഫെസ്റ്റിവലില്‍ പതിനായിരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തത്.
മാസ്‌ക് പോലും ധരിക്കാതെയാണ് ആളുകള്‍ എത്തിയത്. തൊഴിലാളി ദിനമായ മേയ് ഒന്നുമായി ബന്ധപ്പെട്ടാണ് മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൈനയില്‍ അഞ്ചു ദിവസം അവധിയുമുണ്ട്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. റസ്‌റ്റോറന്റുകളിലും മറ്റും കുടുംബസമേതം നിരവധി ആളുകള്‍ എത്തി.
ചൈനീസ് വന്‍മതിലിനരികിലുള്ള നടപ്പാത നിറയെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. അവധിക്കാലത്തിന് മുന്നോടിയായി രാജ്യമെമ്പാടുമുള്ള ട്രെയിന്‍ സ്‌റ്റേഷനുകളില്‍ ജനസഞ്ചയമായിരുന്നു. അതേസമയം, അവധിക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ടിക്കറ്റിംഗ് സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് മ്യൂസിക് ഫെസ്റ്റിവല്‍ നടത്തിയത്. 2020ല്‍ രണ്ടു മാസത്തോളം വുഹാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം 11,000 ആയി പരിമിതപ്പെടുത്തിയിരുന്നു. ഓരോ സ്‌റ്റേജിനും മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നിരുന്നു.
അതേസമയം സാര്‍സ് കോവിഡ് വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കാന്‍ ചൈനയിലെ സൈനിക ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായ റിപ്പോര്‍ട്ടും പുറത്തുവന്നു. 'The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons'-എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്.
ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേര്‍ന്നാണ് പ്രബന്ധം തയ്യാറാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയതാണ് സാര്‍സ് കോവ്2 എന്ന വൈറസെന്ന് പറഞ്ഞുകൊണ്ട് ചൈനീസ് നേത്രരോഗ വിദഗ്ദ്ധനും വൈറോളജിസ്റ്റുമായ ലിമെങ് യാന്‍ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
2015ല്‍ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്. സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടും. അത് വളര്‍ന്നുവരുന്ന ഹ്യൂമന്‍ഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയും. എന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതാണ്.
"
https://www.facebook.com/Malayalivartha
























