ആശങ്കയോടെ ലോകം... നമ്മളിന്നീ അനുഭവിക്കുന്ന ലോക് ഡൗണിനും കൊറോണ ദുരിതങ്ങള്‍ക്കും തുടക്കം കുറിച്ച ചൈന മറ്റൊരു പേടിസ്വപ്നമായി മാറുന്നു; ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വീണേക്കാമെന്ന് റിപ്പോര്‍ട്ട്; ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആശങ്കയിലായി ലോകം

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വ്യുഹാനിലാണ്. ഈ വൈറസ് ചൈനാക്കാര്‍ ഉണ്ടാക്കിവിട്ടതാണെന്ന് അമേരിക്ക പോലും ആരോപിച്ചിരുന്നു. തുടര്‍ന്ന് ചൈനയ്‌ക്കെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കോവിഡിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമായിരിക്കെ ചൈനയില്‍ നിന്നും പേടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വരുന്നു.
ഭൂമിയിലേക്ക് അടുത്ത ദിവസം വീഴാനൊരുങ്ങുന്ന, നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭ്രമണപഥത്തിലൂടെ വലിയ വേഗത്തില്‍ നിയന്ത്രണില്ലാതെ സഞ്ചരിക്കുന്ന റോക്കറ്റിന്റെ ആദ്യ ചിത്രമാണിത്. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്ട് ആണ് ഭൂമിയിലേക്ക് മനുഷ്യനു ഭീഷണിയായി വീഴാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്ടിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.
ചിത്രം പകര്‍ത്തിയ വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ഗിയാന്‍ലൂക്ക മാസി പറയുന്നത് ഇതൊരു വലിയ വിജയമാണെന്നാണ്. സൂര്യന്‍ ചക്രവാളത്തിന് ഏതാനും ഡിഗ്രി താഴെയായിരിക്കുമ്പോള്‍ ആകാശം അവിശ്വസനീയമാംവിധം തെളിച്ചമുള്ളതായി. ഈ അവസ്ഥ ഇമേജിംഗിനെ അങ്ങേയറ്റം തീവ്രമാക്കിയെങ്കിലും റോബോട്ടിക് ദൂരദര്‍ശിനി ചൈനീസ് റോക്കറ്റിനെ പകര്‍ത്തുന്നതില്‍ വിജയിച്ചു. ഇത്തരം വസ്തുക്കളെ ട്രാക്കുചെയ്യുന്നതില്‍ റോബോട്ടിക് സൗകര്യത്തിന്റെ അതിശയകരമായ കഴിവുകളാണിത്.
ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന്‍ റോക്കറ്റ് ഭൂമിയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ്. ഇത് ഭൂമിയിലേക്ക് തകര്‍ന്ന് ജനവാസമേഖലയില്‍ അവശിഷ്ടമഴ പെയ്യിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ കാണിക്കുന്നതെന്ന് യു.എസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണഗതിയില്‍, ഉപേക്ഷിക്കപ്പെട്ട റോക്കറ്റ് ഘട്ടങ്ങള്‍ ലിഫ്‌റ്റോഫ് കഴിഞ്ഞാലുടന്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെങ്കിലും അത് വെള്ളത്തിലാണ് വീഴുകയെന്ന് ബ്രിട്ടീഷ് റോക്കറ്റ് സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ, സ്‌കൈറോറ, വോലോഡൈമര്‍ ലെവിക്കിന്‍ വ്യക്തമാക്കി.
നിലവില്‍ 26,000 ത്തോളം വസ്തുക്കള്‍ ബഹിരാകാശത്ത് പരിക്രമണം ചെയ്യുന്നുണ്ട്. 60 വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുന്നുമുണ്ട്. ഇത്തരം ബഹിരാകാശ അവശിഷ്ടങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കുന്നതിനോ ഒരു മാലിന്യ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനോ സഹായിക്കുന്നതിന് സ്‌കൈറോറയുടെ സ്‌പേസ് ടഗ് പോലുള്ള വാഹനങ്ങള്‍ ഉണ്ട്. ഭാവിയിലെ എല്ലാ വിക്ഷേപണങ്ങളിലും, ഇത്തരം അനിയന്ത്രിതമായ റീഎന്‍ട്രികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത്തരത്തിലുള്ള സ്‌പേസ് ടഗ് ഉള്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധരുടെ ആവശ്യം.
അതേസമയം റോക്കറ്റ് ഇന്തോനേഷ്യക്കടുത്തുള്ള അന്തരീക്ഷത്തിലേക്ക് കടന്ന് കടലില്‍ വീഴാനാണ് സാധ്യതയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി പ്രവചിക്കുന്നു. ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുന്നത്. എവിടെ, എപ്പോള്‍, എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
റോക്കറ്റിന്റെ ചില ഭാഗങ്ങള്‍ എവിടെയാണ് വീഴുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 70 ശതമാനം അവശിഷ്ടങ്ങള്‍ സമുദ്രത്തിലേക്ക് തെറിച്ചുവീഴാനാണ് സാധ്യത. എന്നാല്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും ദോഷം വരുത്തുമോയെന്ന ആശങ്ക ഒഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha
























