പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ വിഹിതം 10ല്‍നിന്ന് 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ വിഹിതം 10ല്‍നിന്ന് 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ നല്‍കി. 2013 ഏപ്രില്‍ ഒന്നിനുമുമ്പ് റാങ്ക് ലിസ്റ്റില്‍ വരുകയും അതിനുശേഷം നിയമനം കിട്ടുകയും ചെയ്തവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണം.
പങ്കാളിത്തപെന്‍ഷന്‍ ബാധകമായവര്‍ക്ക് ഗ്രാറ്റ്വിറ്റി അനുവദിക്കണം. എന്നാല്‍, പദ്ധതി തുടരണമോ വേണ്ടയോ എന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് മടങ്ങിയാല്‍ സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത കൂടുമെന്ന് സമിതി വിലയിരുത്തുന്നു.
2013ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്തുവന്ന പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.
അതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച, വിരമിച്ച ജില്ലാ ജഡ്ജി എസ്. സതീഷ്ചന്ദ്രബാബു അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. മറ്റ് സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രവും 14 ശതമാനമാണ് തൊഴില്‍ദാതാവിന്റെ വിഹിതമായി നിക്ഷേപിക്കുന്നത്.
കേരളവും ഇതുനല്‍കണം. എന്നാലേ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ മെച്ചമുണ്ടാവൂവെന്ന് സമിതി വ്യക്തമാക്കി. കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ നിലവില്‍ വന്നത് 2013 ഏപ്രില്‍ ഒന്നുമുതലാണ്. അന്നുമുതല്‍ നിയമനം കിട്ടിയവര്‍ക്ക് പങ്കാളിത്തപെന്‍ഷനാണ് ബാധകം.
"
https://www.facebook.com/Malayalivartha
























