പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരേ കര്‍ശന നടപടി... വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അലംഭാവം വെടിഞ്ഞ് വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കണമെന്നും പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികളും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ നല്ല ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും എല്ലായിടത്തും വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കണമെന്നു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ഡ്തല നിരീക്ഷണ സമിതികള്‍ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാകും. രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എപ്പോള്‍ വേണം, ആശുപത്രി സേവനം എപ്പോള്‍ വേണം എന്നീ കാര്യങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം.
ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയാറാക്കണം. ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടികയും കരുതണം. ഓരോ വാര്‍ഡിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കണം. വയോജനങ്ങള്‍, കിടപ്പു രോഗികള്‍, അശരണര്‍ എന്നിവരുടെ പട്ടികയും വാര്‍ഡ്തല സമിതികള്‍ തയ്യാറാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
പട്ടിണിയിലാകാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്നവരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ നടത്തണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണം.
ഓരോ തദ്ദേശസ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിനായി ഒരു ഗതാഗത പ്ലാന്‍ ഉണ്ടാവണം. ആംബുലന്‍സ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാന്‍ കഴിയണം. ഒരു പഞ്ചായത്തില്‍ അഞ്ചു വാഹനവും ഒരു നഗരസഭയില്‍ പത്തു വാഹനവും ഉണ്ടാകണം. വാര്‍ഡ്തല സമിതികളുടെ വശം പള്‍സ്ഓക്‌സിമീറ്റര്‍ കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വാര്‍ഡ്തല സമിതിയുടെ കൈയില്‍ അഞ്ച് ഓക്‌സിമീറ്റര്‍ എങ്കിലും കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















