കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പടരുമെന്ന പേടിയില്‍ തൊഴുത്തില്‍ കഴിഞ്ഞ യുവാവിന്റെ നില ഗുരുതരമായി... ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പടരുമെന്ന പേടിയില്‍ തൊഴുത്തില്‍ കഴിഞ്ഞ യുവാവിന്റെ നില ഗുരുതരമായി... ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് ധസാബു 38 ആണ് മരിച്ചത്.കഴിഞ്ഞ മാസം 27 ന് കോവിഡ് സ്ഥിരീകരിച്ചശേഷം വീട്ടിലെ മറ്റംഗങ്ങളായ അമ്മ, സഹോദരന്‍ സാബുവിന്റെ ഭാര്യ രണ്ടുവയസുള്ള കുഞ്ഞ് എന്നിവര്‍ക്ക് രോഗം വരാതിരിക്കാന്‍ തൊഴുത്തിലേക്ക് മാറുകയായിരുന്നു അദ്ദേഹം.
മെയ് ഒന്നിന് സഹകരണ ബാങ്കില്‍ നിന്ന് കോവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്റെ ദയനീയവസ്ഥ കണ്ടത്.
അവര്‍ സാബുവിനെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയെങ്കിലും ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയാലായി. പിന്നീട് അമൃതയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha



























