കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്‌കര്‍ (40) ആണ് മരിച്ചത്.
കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. കൊവിഡ് വ്യാപനത്തിന്റെ തുടക്ക കാലം മുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അനില്‍ ഭാസ്‌കര്‍.
കൊവിഡ് ബാധിച്ച് മരിച്ച ഇളമ്പല്‍ മരങ്ങാട് സ്വദേശി രഘുനാഥ പിളളയുടെ മൃതദേഹം അനിലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സംസ്‌കരിച്ചിരുന്നു.
ഈ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു അനില്‍ കുഴഞ്ഞുവീണത്. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha