കോഴിക്കോട് കടലാക്രമണം രൂക്ഷം; ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ മുന്നോടിയായി കൊവിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

ലക്ഷദ്വീപിനടുത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കോഴിക്കോടിന്‍റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. തീരദേശങ്ങളിൽ അതിശക്തമായ മഴയും തുടരുകയാണ്. കോഴിക്കോട് തീരത്തെ നിരവധി വീടുകളിൽ വെളളം കയറി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്.
കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കലക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പടെ തുറക്കേണ്ടി വരും. അതേ സമയം ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ മുന്നോടിയായി കൊവിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha