കോടിയേരി മടങ്ങി വരുന്നു.... മക്കള്‍ ഉയര്‍ത്തിയ വിവാദം പാര്‍ട്ടിക്ക് കളങ്കം ഏല്‍പ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പദവിയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിയെത്തിച്ച് പിണറായി വിജയന്‍ വീണ്ടും കേരളത്തെ ഞെട്ടിച്ചേക്കാം

മക്കള്‍ ഉയര്‍ത്തിയ വിവാദം പാര്‍ട്ടിക്ക് കളങ്കം ഏല്‍പ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പദവിയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിയെത്തിച്ച് പിണറായി വിജയന്‍ വീണ്ടും കേരളത്തെ ഞെട്ടിച്ചേക്കാം.
പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ആരാധ്യയായിരുന്ന കെകെ ശൈലജ ടീച്ചറെ മന്ത്രിപദവയില്‍നിന്ന് ഒഴിവാക്കി വിമര്‍ശനം ഏറ്റുവാങ്ങുന്ന പിണറായി നടത്താന്‍ പോകുന്ന അടുത്ത നീക്കം അതിലേറെ അതിശയിപ്പിക്കുന്നതാകാം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ താല്‍ക്കാലിക സെക്രട്ടറി എ വിജയരാഘവനെ രാജിവയ്പിച്ച് കോടിയേരി ബാലകൃഷ്ണനെ കൊണ്ടുവരാനുള്ള സാധ്യത ഏറെയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലിക്കെ എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകുന്ന സാഹചര്യത്തിലായിരിക്കും ഈ അടിയന്തിര നടപടി. ബിന്ദുവിന്റെ കോളജ് പ്രിന്‍സിപ്പല്‍ പദവി പൊതു സമൂഹത്തിലും സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്കുള്ളിലും വിമര്‍ശനംഉയര്‍ത്തിയപ്പോഴും പിണറായി വിജയരാഘവനെ പിന്തുണയ്ക്കുകയായിരുന്നു.
മാത്രവുമല്ല പാര്‍ട്ടിയും അധികാരവും കൈപ്പിടിയിലാക്കി പിണറായി വിജയന്‍ പഴയ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി പദവിയില്‍ തിരികെ എത്തിച്ചാല്‍ ആരും നിലവില്‍ ചോദ്യം ചെയ്യില്ല. കെകെ ശൈലജയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ പോളിറ്റ്ബ്യൂറോയില്‍വരെ എതിരഭിപ്രായം ഉയര്‍ന്നപ്പോഴും പിണറായി കുലുങ്ങിയില്ല. ആ നിലയില്‍ കോടിയേരിയെ തിരികെയെത്തിച്ചാല്‍ പോളിറ്റ് ബ്യൂറോയും ഇനി ശബ്ദിക്കാനിടയില്ല.
ബിനീഷ് കൊടിയേരിയും ബിനോയി കൊടിയേരിയും ഉയര്‍ത്തിയ വിവാദങ്ങളുടെയും ക്രിമിനല്‍കേസുകളുടെയും പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്ന് രാജിവയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ നിര്‍ബന്ധിതനായത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന പാര്‍ട്ടി വിജയത്തിന് പിന്നാലെ അധികാരവും പാര്‍ട്ടിയും കൈപിടിയില്‍ ഒതുക്കിയ പിണറായി വിജയന്‍ സിപിഎം പുനസംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് പരിമിതികള്‍ നിലവിലുണ്ടെങ്കിലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അടിയന്തരമായി നടത്തി തീര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ജൂലൈയില്‍ തുടക്കമാകും.
ലോക്കല്‍ കമ്മിറ്റി സമ്മേളനം മുതല്‍ ദേശീയ സമ്മേളനം വരെ ഉള്‍പ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടത്തിപ്പ് ചുമതല കോടിയേരി ബാലകൃഷ്ണനെ ഏല്‍പ്പിക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി ചുമതല ഒഴിയുകയും ചെയ്യും. അതേസമയം പൊളിറ്റ്ബ്യൂറോയില്‍ കോടിയേരി തുടരുകയും ചെയ്യും.
ബിനോയി കോടിയേരിയുടെയും ബിനീഷ് കൊടിയേരി യുടെയും കേസുകള്‍ ഉടനെയൊന്നും കോടിയേരി ബാലകൃഷ്ണന് സമാധാനം നല്‍കുന്നതല്ല. എന്നിരിക്കെയും പാര്‍ട്ടി പാര്‍ട്ടിയുടെ സംവിധാനം അനുസരിച്ച് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി തലത്തിലേക്ക് തിരിച്ചുവരണമെന്ന് പിണറായി വിജയന്‍ ആഗ്രഹിക്കുന്നു.
മയക്കുമരുന്ന് പണമിടപാടു കേസുമായി ബന്ധപ്പെട്ട് മകന്‍ ബിനീഷ് കോടിയേരി ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ ഇപ്പോഴും കിടക്കുകയും ഏറെ വൈകാതെ വിചാരണയ്ക്ക് വിധേയനാവുകയും ചെയ്യേണ്ടിവരും. ഇതിനൊപ്പം ബിനോയ് കോടിയേരി പ്രതിയായ മുംബൈ പീഡന കേസിലും ഉടന്‍ വിചാരണ നടക്കേണ്ടതുണ്ട്.
ഈ രണ്ട് കേസുകളും കോടിയേരി ബാലകൃഷ്ണനും കുടുംബത്തിനും സമാധാനവും രക്ഷയും കിട്ടില്ലെന്ന സാഹചര്യത്തില്‍ കോടിയേരി പദവി തല്‍ക്കാലം ഏറ്റെടുക്കാതെ മാറിനില്‍ക്കുന്ന സാഹചര്യമുണ്ടാകും എന്നു കരുതുന്നവരുമുണ്ട്. മക്കള്‍ ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടും രാജിവയ്ക്കേണ്ടിവരുമോ എന്ന ആശങ്ക പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.
ആറു മാസമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മകന്‍ ബിനീഷ് കോടിയേരിക്ക് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യനില മോശമാണെന്ന കാരണം നിരത്തി മൂന്നു തവണ ജാമ്യത്തിന് കോടതിയില്‍ ശ്രമം നടത്തിയെങ്കിലും ബിനീഷിന് പുറത്തിറങ്ങാനാകുന്നില്ല.
മുംബൈ കോടതിയില്‍ ബിനോയി കോടിയേരി പ്രതിയായ ബലാല്‍സംഗക്കേസ് അടുത്തമാസം വിചാരണ ആരംഭിക്കും. യുവ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ കേസ് ഏറെ ഗ ൗരവമുള്ളതാണ്. ബലാത്സംഗ പീഡനക്കേസില്‍ ബിനോയ് കോടിയേരിശിക്ഷിക്കപ്പെടാനുള്ള സാധ്യത കോടിയേരിക്ക് എക്കാലവും തലവേദനയാണ്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള വ്യക്തിപരമായ ഐക്യമാണ് എല്‍ഡിഎഫ് ഭരണം തുടരാന്‍ സാഹചര്യമൊരുക്കിയത്. അഞ്ച് മന്ത്രിമാരടക്കം 33 എംഎല്‍എമാരെ മാറ്റി മാറ്റിനിര്‍ത്തിയാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സാഹസിക നീക്കം പരീക്ഷണമായെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായി വിജയം സമ്മാനിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസും സമ്മേളനങ്ങളും വരാനിരിക്കെ ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറി പദം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിയമസഭയില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിക്ക് കളങ്കം ഉണ്ടാക്കുന്ന വിവാദം ഉയര്‍ത്തിയ ജയരാജനെ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിയോഗിക്കാന്‍ പിണറായി വിജയന്‍ താല്പര്യപ്പെടുന്നില്ല. അതേസമയം വിജയരാഘവന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ
മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരാണ് സാധ്യത.
https://www.facebook.com/Malayalivartha























