സേവാഭാരതി ചെയുതു വരുന്ന പ്രവര്‍ത്തനങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നു! 'മഹത്തായ പ്രവര്‍ത്തനമാണ് നിങ്ങള്‍ ചെയ്യുന്നത്'; സേവാഭാരതിയെ അഭിനന്ദിച്ച് വിരാട് കോഹ്ലി, വീഡിയോ പങ്കുവെച്ച് വിവേക് ഗോപന്‍

കൊവിഡ് കാലത്ത് രാജ്യമെങ്ങുമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മനിരതരായി മുന്‍നിരയില്‍ തന്നെയുണ്ട്. ലോക്ക്ഡൗണ്‍ സമയത്തും ലോക്ക്ഡൗണിനു ശേഷവും അവശ്യം കണ്ടറിഞ്ഞ് സേവാഭരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മുടങ്ങാതെ തുടരുന്ന ഈ സേവനം രോഗികള്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും വളരെ സഹായകരമാണ്. ഡല്‍ഹിയിലെ സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് സീരിയല്‍ താരം വിവേക് ഗോപന്‍.
'സേവാഭാരതി ചെയുതു വരുന്ന പ്രവര്‍ത്തനങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നു. മഹത്തായ പ്രവൃത്തിയാണ് സേവാഭാരതിയിലെ ഓരോ അംഗങ്ങളും ചെയ്യുന്നത്. അവരോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ടെ'ന്നായിരുന്നു വീഡിയോയില്‍ കോഹ്ലി പറഞ്ഞത്. കോഹ്ലിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് 'സേവാഭാരതി പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനം, എല്ലാവര്‍ക്കും അഭിമാനം' എന്നായിരുന്നു നടന്‍ വിവേക് ഗോപന്റെ കമന്റ്. ഏതായാലും വീഡിയോ പഴയതാണെങ്കിലും നിലവിലെ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കേരളത്തിലും ഡല്‍ഹിയിലും അടക്കം എല്ലായിടങ്ങളിലും സേവാഭാരതി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്.
ആശുപത്രിയില്‍ കുടിവെള്ള വിതരണവും രോഗികള്‍ക്ക് ഭക്ഷണം എത്തിക്കലും അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. സേവന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടി ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെയും സേവാഭാരതി അവശ്യമായ ആശുപത്രികളില്‍ നിയോഗിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ് സേവാഭാരതി. 1979 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്
വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ പരിഷ്‌കരണം, കുട്ടികളുടെ സംരക്ഷണം, വനിതാ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകളിൽ സേവാഭാരതി പ്രവർത്തിച്ചു വരുന്നു.സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നു. സേവാഭാരതിയുടെ 75 ശതമാനത്തോളം പദ്ധതികളും ഗ്രാമീണ ഭാരതത്തിലാണ് നടക്കുന്നത്.
ഒരു വലതുപക്ഷ ഹിന്ദു ദേശീയവാദ, സംഘടനയാണ് ആർ.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ഇംഗ്ലീഷ്: National Volunteers' Union),.1925ലെ വിജയദശമി ദിവസത്തിൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്.
കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ. ഭാരതമൊട്ടുക്ക് പ്രവർത്തിക്കുന്ന ഈ സംഘടന നിലവിലെ ഇന്ത്യൻ ഭരണകക്ഷിയായ, ഭാരതീയ ജനതാ പാർട്ടിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു തവണ നിരോധിക്കുകയുണ്ടായി ആർ.എസ്.എസ്. ഒരു അർദ്ധ സൈനിക സംഘടനായണെന്ന ആരോപണവുമുണ്ട്.
ഹിന്ദു സ്വയംസേവക സംഘം എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന സംഘടന ആർ.എസ്.എസ്സിന്റെ ആദർശങ്ങളിൽ പ്രഭാവിതരായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്. സംഘത്തിൻറെ രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ സംഘടനയാണിത്.
https://www.facebook.com/Malayalivartha























