'മോനെ... എന്താ പറ്റിയത്....? എന്ന് ചോദിച്ച് കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു. എന്റെ സർജറികഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു. ടീച്ചറമ്മ അങ്ങനെ ആണ്. എന്ത് തിരക്കുണ്ടെങ്കിലും എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കും...' നിപ വൈറസ് ജീവനെടുത്ത നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ കുറിക്കുന്നു
'മോനെ... എന്താ പറ്റിയത്' എന്നു ചോദിച്ച് കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു. എന്റെ സർജറി കഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു. ടീച്ചറമ്മ അങ്ങനെ ആണ്. എന്ത് തിരക്കുണ്ടെങ്കിലും എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കും. ഒരു ആരോഗ്യമന്ത്രിയായി അല്ല ഞങ്ങൾക്ക് ടീച്ചർ, കരുതലും സ്നേഹവും നിർദ്ദേശവും നൽകുന്ന ടീച്ചറമ്മ തന്നെ ആണ്. പലർക്കും ടീച്ചർ അങ്ങനെ ആണ്. നിപ വൈറസ് ജീവനെടുത്ത നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
സജീഷ് പുത്തൂർ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഷൈലജ ടീച്ചർ.... ടീച്ചറമ്മ...
മോനെ... എന്താ പറ്റിയത്....? എന്ന് ചോദിച്ച് കഴിഞ്ഞ ദിവസവും ടീച്ചർ വിളിച്ചിരുന്നു. എന്റെ സർജറികഴിഞ്ഞതിന്റെ വിവരം അന്വേഷിക്കാൻ വേണ്ടി ആയിരുന്നു. ടീച്ചറമ്മ അങ്ങനെ ആണ്. എന്ത് തിരക്കുണ്ടെങ്കിലും എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കും. ഒരു ആരോഗ്യമന്ത്രിയായി അല്ല ഞങ്ങൾക്ക് ടീച്ചർ, കരുതലും സ്നേഹവും നിർദ്ദേശവും നൽകുന്ന ടീച്ചറമ്മ തന്നെ ആണ്. പലർക്കും ടീച്ചർ അങ്ങനെ ആണ്.
കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. രണ്ട് മഹാമാരി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും നിശ്ചയദാർഢ്യത്തോടെ ഭയപ്പാടില്ലാതെ നേരിടാൻ കേരളജനതയ്ക്ക് ഊർജ്ജം നൽകിയിതിൽ വലിയ ഒരു പങ്ക് ടീച്ചർക്കുണ്ട്. ആരോഗ്യമന്ത്രിയായി തുടരുന്നത് കാണാൻ എല്ലാവരെയും പോലെ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും ടീച്ചറുടെ 5 വർഷക്കാലത്തെ ആരോഗ്യമന്ത്രി സ്ഥാനം സ്വർണ്ണ ലിപികളിൽ കേരളജനതയുടെ മനസ്സിൽ എന്നും നിലനിൽക്കും.
ടി പി രാമകൃഷ്ണൻ സാർ... ഞങ്ങളുടെ സ്വന്തം ടി പി
എന്തിനും ഏതിനും എപ്പോഴും വിളിക്കാൻ സ്വാതന്ത്ര്യം നൽകിയ ഒരു മന്ത്രി. ഞങ്ങളുടെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരു ജനപ്രതിനിധി അതായിരുന്നു ഞങ്ങൾക്ക് ടിപി വിവരിക്കാൻ കഴിയാത്ത അത്രയും കരുതലും സ്നേഹവുമാണ് ഞങ്ങൾക്ക് നൽകിയത്. നിപ്പയും പ്രളയവും കൊറോണയും നേരിടാൻ ശക്തനായി തന്നെ ഞങ്ങളുടെ ടിപി മുന്നിൽ തന്നെ ഉണ്ട്. ടിപിയുടെ മന്ത്രി സ്ഥാനവും ഞങ്ങൾക്ക് ഒരു നഷ്ടം തന്നെ ആണ്.
ടീച്ചറമ്മയ്ക്കും ടിപിയ്ക്കും പുതിയ ചുമതലകളിൽ ആശംസകൾ നേരുന്നു. അടുത്ത മന്ത്രിസഭയിലെ മുഴുവൻ പുതുമുഖങ്ങൾക്കും എല്ലാവിധ ആശംസകൾ നേരുന്നു.
https://www.facebook.com/Malayalivartha























