മഴയത്ത് തകർപ്പൻ ഡാൻസുമായി മലയാളികളുടെ സ്വന്തം സണ്ണി ചേച്ചി... മഴയും വെള്ളച്ചാട്ടങ്ങളും ആസ്വദിച്ച് കേരളത്തിൽ വീണ്ടും ആഘോഷമാക്കി സണ്ണി ലിയോൺ; താരത്തെ ഏറ്റെടുത്ത് ആരാധകർ

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണിലിയോൺ. പ്രത്യേകിച്ച് സിനിമാ ആസ്വാദകർക്ക് പ്രത്യകമായൊരു ആവേശമാണ് സണ്ണിലിയോണിന്റെ ഒന്ന് നേരിട്ടെങ്കിലും കാണാൻ. നാളുകൾക്ക് മുൻപ് സണ്ണി കൊച്ചിയിൽ എത്തിയപ്പോൾ കേരളക്കര ഒന്നാകെ അത് കണ്ടതുമാണ്.
അതിനുശേഷം സണ്ണി, മമ്മൂട്ടി നായകനായ 'മധുരരാജ'യിൽ 'മോഹമുന്തിരി'ക്ക് ചുവടുവെച്ചപ്പോള്‍ ഏവരും അത് ഏറ്റെടുക്കുകയുണ്ടായി. മാസങ്ങൾക്ക് മുൻപ് സണ്ണി കേരളത്തിൽ എത്തിയപ്പോഴും ആരധകർക്ക് ആവേശമായിരുന്നു.
സണ്ണി ആദ്യമായി നായികയായെത്തുന്ന മലയാള ചിത്രമായ 'ഷീറോ' ഈ ഇടക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ഇടയ്ക്കിടയ്ക്ക് താരം കേരളത്തിൽ വന്നും പോയുമിരുന്നു. ഇപ്പോഴിതാ താരം വീണ്ടും കുടുംബത്തോടൊപ്പം കേരളത്തിൽ എത്തിയിരിക്കുന്നു എന്നാണ് സൂചന.
കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം സംവിധായകൻ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന സൈക്കോളജിക്കൽ ത്രില്ലര്‍ സിനിമയിൽ നായികയായി അഭിനയിക്കുന്നുണ്ട് സണ്ണി. ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടയ്ക്ക് താരം കേരളത്തിൽ വരുന്നുമുണ്ട്.
ഏത് സാഹചര്യവും മികച്ചതാക്കൂ... എന്ന ക്യാപ്ഷനോടൊപ്പം കേരളത്തിൽ മഴക്കാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് തരാം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമെന്റുആകളും ലഭിച്ചിരുന്നു. ഇത് മൂന്നാർ അല്ലെ.. വീട്ടിലിരി ചേച്ചി... എന്നിങ്ങനെയുള്ള കമെന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു.
മുമ്പും നിരവധി തവണ താരം കേരളത്തിലെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ കേരളത്തിൽ നിന്നൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ കറുത്ത നിറത്തിലുള്ള ഹൂഡി അണിഞ്ഞ് ചാറ്റൽ മഴയത്ത് നിൽക്കുന്നതാണുള്ളത്.
മനോഹരമായ വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. മഴയത്ത് നൃത്ത ചുവടുകളും താരം ചെയ്യുന്നുണ്ട്. നിരവധി ആരാധകരും താരങ്ങളുമുള്‍പ്പെടെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
രംഗീല, വീരമാദേവി തുടങ്ങിയ സിനിമകളും സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. 'ഇക്കിഗായ്' സിനിമാ നിര്‍മാണ സംരംഭത്തിന്റെ ആദ്യ സംരഭമാണ് ഷീറോ ഒരുങ്ങുന്നത്. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha


























