'പാർട്ടി നേതൃനിരയിൽ വീണ്ടും സജീവമാകാനൊരുങ്ങി കോടിയേരി'; ദേശാഭിമാനി ചീഫ് എഡിറ്ററായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിലെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്ത് മാറി നില്‍ക്കുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പിണറായി വിജയനോടൊപ്പം കോടിയേരി സജീവമായി തന്നെയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള കോടിയേരിയുടെ മടങ്ങി വരവിന്റെ സൂചനയായാണ് ഈ നിയമനത്തെ കരുതുന്നത്.
https://www.facebook.com/Malayalivartha


























