'സത്യപ്രതിജ്ഞ ചടങ്ങിൽ 400ല്‍ താഴെ ആള്‍ക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍'; സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി സര്‍ക്കാര്‍

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി. ചടങ്ങില്‍ 500 പേരെയാണ് ക്ഷണിച്ചതെങ്കിലും 400ല്‍ താഴെ ആള്‍ക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
500 പേരെയാണ് ക്ഷണിച്ചത്. എന്നാല്‍ എംഎല്‍എമാര്‍,ന്യാധിപന്മാര്‍ എന്നിവര്‍ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ നടത്തുന്നത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha























