ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലന്ന് മുഖ്യമന്ത്രി; രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുഖത് കാട്ടേണ്ടതില്ല, കേരളത്തിൽ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍

കേരളത്തില്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതിനാല്‍ രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുക്തകാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബ്ലാക്ക് ഫംഗസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേരളത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ബ്ലാക്ക് ഫംഗസ് പുതിയതായി കണ്ടെത്തിയ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് രോഗത്തിന് കരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡിനെ തുടർന്നുള്ള ബ്ലാക്ക് ഫംഗസ് അണുബാധ (മ്യൂക്കർമൈക്കോസിസ്) ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഈ രോഗം മൂലം 52 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
രോഗം പടരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കുള്ള ആംഫോടെറിസിൻ ബി ഇൻജക്‌ഷൻ മരുന്നിന്റെ ക്ഷാമം വരുംദിവസങ്ങളിൽ പ്രശ്നമായേക്കും. പല സംസ്ഥാനങ്ങളിലും 500 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ സ്റ്റിറോയ്ഡിന്റെ ദുരുപയോഗമാണ് രോഗം പടരാൻ കാരണമെന്നു ചൂണ്ടിക്കാട്ടി.
കോവിഡ് രോഗികളിലും പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് വേഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫംഗസ് പിടിപെട്ടാൽ 50% ആണ് മരണസാധ്യത.
ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലെ ആശുപത്രിയിൽ അറുപതുകാരന് ഫംഗസ് ബാധ കണ്ടെത്തിയതിനെതുടർന്ന് ഒരു കണ്ണ് നീക്കം ചെയ്തു. നേരത്തേ 3 കേസുകൾ ഇതേ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























