രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്സ് കുഴഞ്ഞുവീണു മരിച്ച നിലയിൽ; റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ്; മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ച നഴ്സ് രമ്യയ്ക്ക് കോവിഡ് പോസിറ്റീവ്. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിയാണ് മുപ്പത്തിയഞ്ചു വയസുള്ള രമ്യ. ആദ്യം നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഷിബുവാണ് ഭര്‍ത്താവ്, ആല്‍ബില്, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി.
https://www.facebook.com/Malayalivartha























