സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വരുന്ന 22 വരെ സംസ്ഥാന വ്യാപകമായി മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലായിരിക്കും ശക്തമായ മഴ ലഭിയ്ക്കുക. വളരെക്കൂടുതല്‍ വേനല്‍ മഴ ലഭിച്ചതും ടൗട്ടെ ചുഴലിക്കാറ്റും മഴ ലഭ്യത കണക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
കണക്കുകള്‍ നോക്കുമ്‌ബോള്‍ സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതാണ് മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാകാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha























