പാലായ്ക്ക് സമീപം കിടങ്ങൂരില്‍ വ്യാപാര സ്ഥാപനത്തില്‍ പിടിത്തം.... കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പോലീസ് രക്ഷപ്പെടുത്തി

പാലായ്ക്ക് സമീപം കിടങ്ങൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. പുലര്‍ച്ചെ 1.15ഓടെയാണ് സംഭവം. കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരാണ് സംഭവം ആദ്യം കണ്ടത്. ഇവര്‍ ഉടന്‍തന്നെ വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി. തീപിടിച്ച കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പോലീസ് രക്ഷപെടുത്തി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ 90 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
https://www.facebook.com/Malayalivartha
























