ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല :അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട്:വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് കെ കെ ശൈലജ ടീച്ചർ

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പങ്കുവെച്ച് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ.നിപയോട് പോരാടി ജീവന്‍ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട് തികയുകയാണ്.
കെ കെ ഷൈലജ ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ :
ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ... കുറിപ്പ് അവിടെ പൂർണമാകുന്നു
2018ലാണ് കോഴിക്കോട് ചങ്ങരോത്ത് അസാധാരണ അസുഖം കണ്ടെത്തിയത്. സ്രവ സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ അത് നിപയാണെന്ന് സ്ഥിരീകരിച്ചു. രോഗം വലിയ ആശങ്കയായി മാറി. കോഴിക്കോട് പിന്നീട് കണ്ടത് കനത്ത ജാഗ്രത. അപ്പോള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി. നിപ രോഗിയെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി. ഇനി ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് തിരിച്ചറിഞ്ഞ ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് ഇന്നും ഒരു നൊമ്പരമാണ്.
https://www.facebook.com/Malayalivartha
























