എന്ന് തീരും ഈ ദുരിതം... ലോക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ ഏതൊക്കെ കട തുറക്കണം എന്നത് സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം; പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത് വിവാഹവും സ്‌റ്റേഷനറി കടകള്‍ തുറക്കരുത് എന്നത് സംബന്ധിച്ച്; ഏതെല്ലാം കടകളാണെന്നതാണു സംശയം

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇളവുകളും കൂടുകയാണ്. അതേസമയം ആശയകുഴപ്പങ്ങളും വര്‍ധിക്കുന്നു. കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ പല മാര്‍ഗനിര്‍ദേശങ്ങളിലും അവ്യക്തതയും ആശയക്കുഴപ്പവുമെന്നു പരാതിയും ഉയര്‍ന്നിട്ടുണ്ട്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി 20 പേര്‍ക്കായി ചുരുക്കിയതോടെ പലരും ക്ഷണക്കത്ത് അച്ചടിക്കാതെയായി. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വിവാഹ ആവശ്യത്തിനായി വസ്ത്ര, ആഭരണ ശാലകളിലും ചെരിപ്പു കടകളിലും പ്രവേശിക്കണമെങ്കില്‍ വിവാഹ ക്ഷണക്കത്ത് നിര്‍ബന്ധമാണ്. മറ്റാര്‍ക്കും ഈ കടകളില്‍ പോകാനും അനുമതിയില്ല. പേരിനൊരു കത്തടിക്കാമെന്നു തീരുമാനിച്ചാലും ലോക്ഡൗണില്‍ അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.
തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊന്ന് 'സ്‌റ്റേഷനറി കടകള്‍ തുറക്കരുത്' എന്നതാണ്. ഇവ ഏതെല്ലാം കടകളാണെന്നതാണു സംശയം. സ്‌റ്റേഷനറി കടകളില്‍ ഒപ്പം പലവ്യഞ്ജനം വില്‍ക്കുന്നവയുമുണ്ട്. അവയ്ക്കു തുറക്കാമോയെന്നു വ്യക്തമല്ല. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ വിശദീകരണം തേടിയെങ്കിലും പലതരം മറുപടികളാണു ലഭിച്ചത്.
മറ്റു രോഗങ്ങളുള്ളവര്‍ പൊതു ഇടങ്ങളില്‍ പോകുന്നത് ഒഴിവാക്കി പരമാവധി വീട്ടില്‍ കഴിയണമെന്നാണു വിദഗ്ധ നിര്‍ദേശം. എന്നാല്‍ ഇവര്‍ക്കു കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന കിട്ടണമെങ്കില്‍ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷനറില്‍നിന്നു നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സിറ്റി പൊലീസ് മേധാവി പട്ടിക പുറത്തിറക്കി. സ്ഥാപനങ്ങള്‍, പ്രവര്‍ത്തിക്കാവുന്ന ദിവസങ്ങള്‍, സമയം എന്ന ക്രമത്തില്‍.
ബാങ്ക് തിങ്കള്‍, ബുധന്‍, വെള്ളി (വൈകിട്ട് 5 വരെ)
വര്‍ക്ക്‌ഷോപ്പുകള്‍ ശനി, ഞായര്‍ (രാവിലെ 9 മുതല്‍ 5 വരെ)
ഓട്ടമൊബീല്‍ ആന്‍ഡ് സ്‌പെയര്‍ പാര്‍ട്‌സ്, ഇലക്ട്രിക്കല്‍, പ്ലംബിങ് കടകള്‍ തിങ്കള്‍,വ്യാഴം (9 മുതല്‍ 5 വരെ)
തുണിക്കട, ചെരുപ്പുകട, ജ്വല്ലറി തിങ്കള്‍, ബുധന്‍, വെള്ളി (9 മുതല്‍ 5 വരെ. ക്ഷണക്കത്ത് കാണിച്ച് മാത്രം വിവാഹപാര്‍ട്ടികള്‍ക്ക് പ്രവേശനം, ബാക്കിയുള്ള ഹോം ഡെലിവറി ചെയ്യണം)
വ്യവസായങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ചൊവ്വ, വ്യാഴം, ശനി (9 മുതല്‍ 5 വരെ)
മൊബൈല്‍/കംപ്യൂട്ടര്‍ കടകള്‍, ഒപ്റ്റിക്കല്‍ ഷോപ്പ്, ഗ്യാസ് സ്റ്റൗവ് അറ്റക്കുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍, ശ്രവണ സഹായി, കൃത്രിമ കാലുകള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, ശനി (9 മുതല്‍ 5 വരെ)
പുസ്തകങ്ങളും സ്റ്റഡി മെറ്റീരിയലുകളും വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി (9 മുതല്‍ 5 വരെ)
നാണ്യവിളകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ചൊവ്വ (9 മുതല്‍ 5 വരെ)
കശുവണ്ടി, കയര്‍, പ്രിന്റിങ് ഉള്‍പ്പെടെയുള്ള വ്യവസായ, ഉല്‍പ്പാദന സ്ഥാപനങ്ങള്‍ എല്ലാ ദിവസവും (50 ശതമാനം ജീവനക്കാര്‍ മാത്രം, വൈകിട്ട് 5 വരെ)
സപ്ലൈകോ എല്ലാ ദിവസവും (5 വരെ)
ഹോട്ടല്‍/റസ്റ്ററന്റ്– എല്ലാ ദിവസവും (രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ, പാഴ്‌സല്‍/ഹോം ഡെലിവറി)
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും (വൈകിട്ട് 7 വരെ)
"
https://www.facebook.com/Malayalivartha


























