വിലകുറച്ച് കണ്ടത് തെറ്റ്... യുഡിഎഫ് സമ്പൂര്‍ണ പരാജയമായതോടെ നിരാശരായ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയെ അഭയം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്; ഭരണത്തിന്റെ പിന്‍ബലത്തില്‍ സഹോദര കേരള കോണ്‍ഗ്രസുകളില്‍ നിന്നും ചേക്കാറാന്‍ സാധ്യത

കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ വില കുറച്ച് കണ്ടതിന്റെ ഫലമാണ് മധ്യകേരളത്തില്‍ യുഡിഎഫിന്റെ പതനത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി കൂടി യുഡിഎഫില്‍ ഉണ്ടായിരിക്കുകയാണ്. ഭരണത്തിന്റെ സ്വാധീനത്താല്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസുകാര്‍ പോകുമോയെന്ന ആശങ്കയാണുള്ളത്.
കേരള കോണ്‍ഗ്രസിന്റെ എം ചൂണ്ടയില്‍ നിന്ന് നേതാക്കന്മാരെ രക്ഷിച്ചെടുക്കാന്‍ ജോസഫ്, ജേക്കബ് വിഭാഗം കേരള കോണ്‍ഗ്രസുകള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഭരണത്തിന്റെ പിന്‍ബലത്തില്‍ സഹോദര കേരള കോണ്‍ഗ്രസുകളില്‍ നിന്നു നേതാക്കളെ റാഞ്ചാന്‍ കേരള കോണ്‍ഗ്രസും എം ജനാധിപത്യ കേരള കോണ്‍ഗ്രസും രംഗത്തിറങ്ങിയതോടെയാണ് ഈ ബദല്‍ നീക്കം.
കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. അപകടം മണത്ത ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പരസ്പരം ബന്ധപ്പെട്ടു. ആടി നില്‍ക്കുന്ന നേതാക്കളെ മുതിര്‍ന്ന നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പാര്‍ട്ടിയിലെ ഒഴിവുകള്‍ നികത്തി നേതാക്കളുടെ ചോര്‍ച്ചയ്ക്കുള്ള പഴുത് അടയ്ക്കാനാണ് ആദ്യ നീക്കം. ജേക്കബ് വിഭാഗം ലീഡര്‍ അനൂപ് ജേക്കബിനെ കൂടെ നിര്‍ത്താനാണ് അടുത്ത ശ്രമം.
കേരള കോണ്‍ഗ്രസിലെ അഞ്ചു വിഭാഗങ്ങളിലെ നേതാക്കള്‍ ലയിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായത്. ഇവരില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം. കെ. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ജോസഫ് ഗ്രൂപ്പിലേക്കു മടങ്ങിയവരില്‍ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ശ്രമം. കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്) വിഭാഗത്തില്‍ നിന്നും ചിലര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്.
ജോസ് കെ. മാണി തങ്ങളുടെ പാര്‍ട്ടിയിലെ ചില നേതാക്കളുമായി ചര്‍ച്ച നടത്തിയ വിവരം അറിയാമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. പാലായിലെ തോല്‍വി മറയ്ക്കാനാണ് ഈ നീക്കം. ഇതിനെ നേരിടാന്‍ അടിയന്തരമായി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ആലോചന.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ എതിര്‍ക്യാംപിലെ നേതാക്കളെ ആകര്‍ഷിക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞ സര്‍ക്കാരില്‍ രണ്ടു കോര്‍പറേഷനും ഒരു ബോര്‍ഡ് അംഗത്വവും പാര്‍ട്ടിക്കു ലഭിച്ചു. ഇക്കുറി കൂടുതല്‍ പദവികള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിവിധ കേരള കോണ്‍ഗ്രസുകളിലെ നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് പറഞ്ഞു. 'പലരും ഞങ്ങളെ ഇപ്പോള്‍ ബന്ധപ്പെടുന്നു. ഇവരില്‍ പലരും നേരത്തെ ഭാഗ്യാന്വേഷികളായി ഞങ്ങളെ വിട്ടു പോയവരാണ്. അതിനാല്‍ തീരുമാനം വളരെ സൂക്ഷിച്ചേ എടുക്കൂ' എന്ന് ഡോ. കെ.സി. ജോസഫ് പറഞ്ഞു.
നേതാക്കളെ റാഞ്ചാനുള്ള ശ്രമം പാര്‍ട്ടി നിരീക്ഷിച്ചു വരികയാണെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പ് ലയന ചര്‍ച്ച നടന്നിരുന്നു. ഇപ്പോള്‍ ആ നീക്കം കൂടുതല്‍ ശക്തമായെന്നും അനൂപ് ജേക്കബ് പറഞ്ഞു.
യുഡിഎഫില്‍ നിന്നു കൂടുതല്‍ നേതാക്കള്‍ ഭരണമുന്നണിയിലേക്കെത്തുമെന്ന ചിലരുടെ അവകാശവാദം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ സ്വയം അപഹാസ്യരാവും. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള രാഷ്ട്രീയ വീര്യവും പോരാട്ട വീര്യവും കോണ്‍ഗ്രസിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടുപോയ സാഹചര്യം നിലനിന്നിട്ടും വോട്ടുവിഹിതത്തില്‍ കോട്ടയം ജില്ലയില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ വര്‍ധനയുണ്ടായതായി ജോഷി ഫിലിപ്പ് പറഞ്ഞു.
" fr
https://www.facebook.com/Malayalivartha


























