ഈ ബുദ്ധി നേരത്തെ തോന്നിയില്ല... നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ആരേയും കുറ്റപ്പെടുത്താതെ എല്ലാവരേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കണ്ട് ചിരിയടക്കി നേതാക്കള്‍

കനത്ത പരാജയം പഠിച്ച അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് എന്തെന്നറിയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ സാധാരണ ജനങ്ങള്‍ക്കും താത്പര്യമുണ്ട്. ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് കാലത്ത് പത്ത് ശരണം വിളിച്ചാല്‍ ജയിക്കുമെന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമെല്ലാം കരുതിയത്. എന്നാല്‍ കോവിഡ് കാലത്ത് കരുതലുമായി വന്ന എല്‍ഡിഎഫിനോടൊപ്പമായിരുന്നു ജനങ്ങള്‍ നിന്നത്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.
അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്.
കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.
കേരളം ഉള്‍പ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി സമര്‍പ്പിച്ചത്.
അതേസമയം കെ സുധാകരന്‍ പ്രസിഡന്റാകുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും വന്നിട്ടില്ല. പുതിയ പ്രസിഡന്റ് ആരെന്ന തീരുമാനം കാത്തിരിക്കുന്ന കെയര്‍ടേക്കര്‍ മാത്രമാണു താനെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെളിപ്പെടുത്തി. ഒഴിയാന്‍ തീരുമാനിച്ചു. പുതിയ പ്രസിഡന്റിനെ എത്രയും വേഗം തീരുമാനിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു സത്യസന്ധവും വിശദവുമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പിന്നീടു കത്തെഴുതി എന്ന വാര്‍ത്ത ശരിയല്ല. അശോക് ചവാന്‍ സമിതിക്കു മുന്‍പാകെ ഹാജരാകാനില്ലെന്ന വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അതു ബഹിഷ്‌കരണമല്ല സോണിയയ്ക്കു കൊടുത്ത റിപ്പോര്‍ട്ടിലുള്ളതില്‍ കൂടുതല്‍ പറയാനില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്. ആ റിപ്പോര്‍ട്ട് തന്റെ പ്രതികരണമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കെപിസിസി അധ്യക്ഷനെന്ന നിലയില്‍, സോണിയ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും വലിയ പിന്തുണ ലഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സോണിയ ഫോണില്‍ സംസാരിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ആ ഘട്ടത്തില്‍ തന്നെ ഏറ്റെടുത്തതാണ്. അതു മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഇലപൊഴിയും കാലം വളരെ കണ്ട പാര്‍ട്ടിയാണു കോണ്‍ഗ്രസ്. വിഭാഗീയത രൂക്ഷമാണെന്ന മട്ടിലുള്ള വാര്‍ത്തകളില്‍നിന്നു മാധ്യമങ്ങള്‍ പിന്മാറണം. ഒരുതരത്തിലുള്ള ആശയസംഘര്‍ഷവും പാര്‍ട്ടിയില്‍ ഇല്ല. ഒറ്റക്കെട്ടായാണു നേതൃത്വം മുന്നോട്ടുപോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























