സ്വര്‍ണ്ണകടത്തില്‍ വിദേശികളെ പ്രതിയാക്കാന്‍ തീരുമാനിച്ചതെന്തിന്? ന്റെമ്മോ; കസ്റ്റംസിന്റെ ഒരു ബുദ്ധിയേ !

ഒടുവില്‍ നമ്മുടെ സ്വപ്‌നേച്ചി രക്ഷപ്പെടുന്നു. ഒപ്പം ശിവശങ്കരന്‍ സാറും. സന്ദീപിന്റെയും റമീസിന്റെയുമൊക്കെ കാര്യം പറയേണ്ടതില്ലല്ലോ?
എല്ലാത്തിനും കാരണക്കാരന്‍ പിണറായി വിജയന്‍ തന്നെയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ ഉന്നത ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്. ഉന്നത നേതാക്കളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ സ്വര്‍ണ്ണക്കേസ് തന്നെ ഇല്ലാതാകും. ഇതാണ് പിണറായിയുടെ ടെക്‌നിക്ക്. പ്രതിരോധമല്ല പ്രത്യാക്രമണമാണ് പിണറായിയുടെ ആയുധം.
കൊടകര കേസ് കത്തികാളിയപ്പോഴാണ് സ്വര്‍ണക്കടത്ത് കേസില്‍ അതീവ നിര്‍ണായക നീക്കവുമായി കസ്റ്റംസ് എത്തിയത്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.
വിദേശ പൗരന്‍മാരെ തങ്ങള്‍ക്ക് വിട്ടുകിട്ടില്ലെന്ന് കസ്റ്റംസിന് നന്നായറിയാം. പക്ഷേ മലയാളികളെ രക്ഷിക്കാമല്ലോ. വിദേശ പൗരന്‍മാരെ പിടിക്കാതിരുന്നാല്‍ കേസ് നിലനില്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്ന് സ്വപ്ന പറഞ്ഞത് വെറുതെയല്ല.
യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്.
വിദേശകാര്യ മന്ത്രാലയം അങ്ങ് ദല്‍ഹിയിലാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. ബി ജെ പിയാണ് മന്ത്രാലയം ഭരിക്കുന്നത്.
കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.
ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു.
നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ആദ്യം കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ പ്രതിയാക്കാനാണ് കസ്റ്റംസ് ആലോചിച്ചത്. ഇതിനിടയിലാണ് പിണറായിയെ രക്ഷിക്കാന്‍ കൊടകര കേസ് വന്നു വീണത്. ബി ജെ പിയുടെ കേരള നേതാക്കള്‍ പിടിക്കപ്പെടുമെന്ന് വന്നതോടെ കസ്റ്റംസ് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചു.
പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും പിഴ ഈടാക്കാതിരിക്കാനും കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. നോട്ടീസിനുള്ള മറുപടി അനുസരിച്ച് മറ്റ് നിയമ നടപടികളിലേക്ക് കടക്കും.
നയതന്ത്രകള്ളക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. ഇതിന് മുന്നോടിയായി എല്ലാ പ്രതികള്‍ക്കും കസ്റ്റംസ് കമീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഇതിനുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ് ആരെയെല്ലാം വിചാരണ ചെയ്യണമെന്നും പിഴ മാത്രം ഈടാക്കിയാല്‍ മതിയോ എന്നും തീരുമാനിക്കുക. മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവരുടെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രതികളുടെ മൊഴി. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ വിചാരണക്ക് വിധേയരാക്കാന്‍ കഴിയില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവര്‍ക്കും എംബസി വഴി ചോദ്യാവലി അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രലയം വഴി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുന്നത്.
ഇവര്‍ക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴികളും തെളിവുകളും നോട്ടീസിലുണ്ടാവും. പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും പിഴ ഈടാക്കാതിരിക്കാനും കാരണം കാണിക്കാന്‍ ആവശ്യപ്പെടും. നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം. നോട്ടീസിന് മറുപടി ലഭിച്ച ശേഷം മറ്റ് നിയമ നടപടികളിലേക്ക് കടക്കും.
മറുപടി നല്‍കിയില്ലെങ്കില്‍ ഒരു തവണ കൂടി നോട്ടീസ് നല്‍കും. എന്നിട്ടും പ്രതികരണമില്ലെങ്കില്‍ ഏകപക്ഷീയമായി കസ്റ്റംസ് നിയമനടപടികളുമായി മുന്നോട്ട് പോകും. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ രാജ്യത്ത് ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് അപൂര്‍വമാണ്. ഏതായാലും പിണറായിയുടെ ടൈം എന്ന് പറഞ്ഞാല്‍ മതിയല്ലോ.
"
https://www.facebook.com/Malayalivartha


























