കൊവിഡ് വ്യാപനം; ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം ദുരിതത്തില്‍, നൂറ് കണക്കിന് കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

കൊവിഡ് രണ്ടാം തരംഗം മൂലം ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരെയും ഫ്രെയിം ഔട്ടായിരിക്കുകയാണ്. വിവിധ മതങ്ങളുടെ വിവാഹങ്ങള്‍ക്ക് പുറമെ വിവിധ സമ്മേളനങ്ങളുടെയും കാലമാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ പലരും വിവാഹം മാറ്റി.
നടത്തുന്നവരാകട്ടെ മാനദണ്ഡം പാലിച്ച് 20 പേരെ പങ്കെടുപ്പിച്ച്. ഇതോടെ പലരും ഫോട്ടോ വീഡിയോഗ്രാഫര്‍മാരെ ഒഴിവാക്കി ആന്‍ഡ്രോയിഡ് ഫോണില്‍ ചിത്രീകരിക്കാനാണ് താത്പര്യപ്പെടുന്നത്.
ജില്ലയില്‍ മാത്രം അഞ്ഞൂറിലേറെ സ്റ്റുഡിയോകളുണ്ട്. ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനകളില്‍ അംഗത്വ മുള്ളവര്‍ 2000 വരും. ഇത് കൂടാതെ ഫോട്ടോഗ്രാഫി കോഴ്‌സ് പഠിച്ചിറങ്ങുന്നവരടക്കം നിരവധിയാണ്. സാധാരണ ഒരു സ്റ്റുഡിയോയില്‍ 5 മുതല്‍ 10 ജീവനക്കാര്‍ വരെ ഉണ്ടെങ്കില്‍ ഒരു കളര്‍ലാബില്‍ നൂറോളം സാങ്കേതിക വിദഗ്ദ്ധരുമുണ്ടാകും.
ഇവര്‍ക്കെല്ലാം ഇനി മാസങ്ങളോളം വരുമാന നഷ്ടമുണ്ടാകുന്നതിനാല്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് ഇപ്പോള്‍ കോവിഡ് വ്യാപനം മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























