ബൈക്ക് തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പ്

ബൈക്ക് തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പ്. മരുത്തടി ഓഞ്ചേലില്‍ കിഴക്കതില്‍ വിഷ്ണുവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് മധുര സ്വദേശി പ്രകാശ്, മകന്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വള്ളിക്കാവിലെ പ്രതികളുടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. തുടര്‍ന്ന് കൊലപാതകം നടന്ന ജവാന്‍മുക്കില്‍ പ്രതികളെ എത്തിച്ച് തെളിവെടുത്തു.
സംഭവസമയത്തുണ്ടായ ആക്രമണങ്ങളും അതിനുശേഷം കൊലപ്പെടുത്താനുണ്ടായ സാഹചര്യവും കൊലചെയ്ത രീതികളും പ്രതികള്‍ പൊലീസിനോട് വിവരിച്ചു.
പ്രതികള്‍ താമസിക്കുന്ന വീടിന്റെ സമീപവാസികളില്‍ പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുഹൃത്തുമായി വന്ന ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് പ്രകാശ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും രണ്ടാം പ്രതി രാജ പാണ്ഡ്യന് നായ്ക്കളെ വളര്‍ത്തി വില്‍പനയുമാണ് തൊഴില്‍. ശക്തികുളങ്ങര സി.ഐ എന്‍.ആര്‍. ജോസ്, എസ്.ഐ ബിജു, ടി. സത്യദാസ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
"
https://www.facebook.com/Malayalivartha
























