സുധാകരന്റെ കാലുവാരി ഫ്രാൻസിസിന്റെ മകൻ... മിനിമം മാപ്പ്, അല്ലെങ്കിൽ കേസ്... വാളെടുത്തവൻ വാളാൽ.!

പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ കത്തുന്നത് ഇവർ തമ്മിലുള്ള വാക്ക് പോര് തന്നെയാണ്. ഇതോടെ കണ്ണൂരിൽ നിന്നുള്ള ഈ കരുത്തരായ നേതാക്കളുടെ കുടിപ്പക സംസ്ഥാന രാഷ്ട്രീയത്തിലേക്കു വ്യാപിച്ചു എന്ന് വേണം പറയാൻ.
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമാണു ഇപ്പോൾ നേർക്കുനേർ എത്തിയിരിക്കുന്നത്. കോൺഗ്രസ്– സിപിഎം ശത്രുത അതിന് കാരണമാകാം എങ്കിലും പുറത്തു വരുന്നതു വ്യക്തിപരമായ വിദ്വേഷവും അകൽച്ചയുമാണ്.
കഴിഞ്ഞ ദിവസമായിരുന്നു സുധാകരൻ പിണറായിയെ മൈക്ക് കൊണ്ട് ആക്രമിച്ചു എന്നാണ് ഉയർത്തിയ ആരോപണം. എന്നാലിപ്പോൾ താൻ ഉന്നയിച്ച വാദത്തിനു പിന്നാലെ നിരവധി പ്രത്യാക്രമണങ്ങളാണ് സുധാകരനെ തേടിയെത്തിയത്.
ഏറ്റവും ഒടുവിലായി സുധാകരൻ്റെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നാണ് ഫ്രാൻസിസിൻ്റെ മകൻ ജോബി ഫ്രാൻസിസ് ഇപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഒന്നുകിൽ സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം അല്ലെങ്കിൽ നിയമപരമായി നേരിടുമെന്നും ഫ്രാൻസിസിൻ്റെ മകൻ വെളിപ്പെടുത്തുകയുണ്ടായി.
തന്റെ അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിൽക്കാലത്തും പിണറായിയുമായി അച്ഛന് നല്ല രീതിയിൽ സൗഹൃദമുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചു എന്നത് കെട്ടുകഥയായിരുന്നു എന്നാണ് ഫ്രാൻസിസിന്റെ മകൻ തറപ്പിച്ച് പറയുന്നത്. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിലുള്ളവരോടൊക്കെ വലിയ മമതയുള്ള വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചതും ജോബി ഓർത്തെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓർത്തു കൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ഫ്രാൻസിസിന്റെ മകൻ പറഞ്ഞു.
ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് കെഎസ്‌യു പ്രവർത്തകനായ ഫ്രാൻസിസ്, കോളജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ ആക്രമിച്ചു എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെയാണ് ഇപ്പോൾ ശക്തമായി കുടുംബം തന്നെ ആഞ്ഞടിച്ചിരിക്കുന്നത്.
സുധാകരനു ബിജെപി ചായ്‌വ് ഉണ്ടെന്ന രാഷ്ട്രീയ ആരോപണം ഏതാനും ദിവസം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേർന്ന ശേഷം അദ്ദേഹത്തിനെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിനു മുഖ്യമന്ത്രി മുതിർന്നത്. കാണാൻ പോകുന്നതു പൂരം തന്നെ ആയിരിക്കും എന്ന തരത്തിൽ നേരത്തേ ഇരുനേതാക്കളും പ്രതികരിച്ചതു വിചാരിച്ചതിലും നേരത്തേ യാഥാർഥ്യമായി.
ഇതുകൂടാതെ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പണ്ടു പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുതരമായി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയിരുന്നുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
കോളജ് പഠനകാലത്ത് തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ചു പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിരുന്നുവെന്ന് സുധാകരൻ മനോരമ ആഴ്ചപ്പതിപ്പിന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടു വാർത്താസമ്മേളനത്തിൽ കോവിഡ് കണക്കുകൾ അറിയിച്ചശേഷമായിരുന്നു സുധാകരനുള്ള മറുപടി മുഖ്യമന്ത്രി നൽകിയത്.
‘‘എന്നെ ചവിട്ടിയെന്നു പറയുന്നതു സ്വപ്നത്തിലാവും. മോഹങ്ങൾ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നതു പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല എന്നതു സുധാകരന്റെ അനുഭവമാണ്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത് ?’’ എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്.
https://www.facebook.com/Malayalivartha
























