വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു; ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുന്നവരെ പരിഗണിക്കണമെന്ന് ആവശ്യം, എഴുത്തുകാരി കെആര്‍ മീര, സാമൂഹ്യ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ജെ. ദേവിക, ചലച്ചിത്രതാരം മാലാ പാര്‍വതി എന്നിങ്ങനെ നീളുന്നു പട്ടിക, പിന്നാലെ കെ.കെ ശൈലജയുടെ പേരും

ചാനൽ ചർച്ചയ്ക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജനവികാരം ശക്തമായതോടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം എം.സി.ജോസഫൈന് രാജിവയ്ക്കുകയുണ്ടായി. ജോസഫൈന്‍ അത്ര ഫൈനല്ല എന്ന് നാല് വര്‍ഷം കഴിഞ്ഞാണ് പാര്‍ട്ടിക്ക് മനസിലായതെന്ന ആരോപണവും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എം സി ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ കസേര നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. പകരം ആരെ പരിഗണിക്കണമെന്ന ചര്‍ച്ചയാണ് പുരോഗമിച്ചുവരുന്നത്.
2018 ല്‍, കത്വ, ഉന്നാവോ സംഭവങ്ങളെത്തുടര്‍ന്നു ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ആറുമാസത്തിനുള്ളില്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹം നടത്തിയ സ്വാതി മല്‍വാള്‍ ആണ് ഇന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കുന്നത്. ഇത്തരത്തിൽ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുന്നവരെ പരിഗണിക്കണമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന ആവശ്യം.
അതേസമയം പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ടി.എന്‍ സീമ, സി.എസ്. സുജാത, പി. സതീദേവി എന്നിവരുടെ പേരുകളാണ് സി പി എമ്മില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. സാധ്യത കൂടുതല്‍ പി.കെ. ശ്രീമതിക്കും കെ.കെ. ശൈലജയ്ക്കുമാണ് എന്നാണ് സൂചന. ടീച്ചറമ്മയെ പോലെ ഒരാളുടെ അഭാവം വനിതാ കമ്മീഷനില്‍ ഉണ്ടെന്ന അടക്കം പറച്ചിലുകള്‍ ഇതിനോടകം പാര്‍ട്ടിക്കുള്ളിലും പുറത്തും നടക്കുന്നുണ്ട്. ഷൈലജ ടീച്ചറെ എംഎല്‍എ സ്ഥാനം രാജി വയ്‌പ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കുന്നത് സമൂഹത്തിനു നല്‍കുന്നത് മോശം സന്ദേശമായിരിക്കുമെന്ന ചിന്തയും പാര്‍ട്ടിക്കുള്ളിൽ ഉണ്ട്.
എന്നാൽ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മാത്രം ആകരുത് വനിതാ കമ്മീഷന്റെ തലപ്പത്തേക്കുള്ള നിയമനം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാചര്യത്തില്‍ ഉയര്‍ന്നു വരുന്ന പേരുകളാണ് എഴുത്തുകാരി കെആര്‍ മീര, സാമൂഹ്യ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ജെ. ദേവിക, ചലച്ചിത്രതാരം മാലാ പാര്‍വതി, മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാര്യയും നിലവില്‍ പി.എസ്.സി അംഗവുമായ പാര്‍വതി ദേവി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരുടേത്.
അതേസമയം സ്ഥാനമൊഴിയാന്‍ എട്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ജോസഫൈന്‍ രാജിവച്ചത്. എന്നാല്‍ മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ബാക്കി കാലം തുടരാം. ഈ സാഹചര്യമായതിനാല്‍ എട്ട് മാസത്തേക്ക് നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷന്‍ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷയായി പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയാകും അന്തിമ തീരുമാനം.
https://www.facebook.com/Malayalivartha






















