മരംമുറിയിൽ റവന്യൂ വകുപ്പിനെതിരെ ആഞ്ഞടിച്ച് വനം വകുപ്പ്... അവസാനം കൈമലർത്തി റവന്യുമന്ത്രിയും... 15 കോടിയുടെ മരങ്ങൾ....

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിനെ വിമർശിച്ച് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. ഒമ്പതു ജില്ലകളിൽ നടന്ന മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇപ്പോൾ ശരിക്കും പിണറായി വിജയൻ സർക്കാരും എൽഡിഎഫും വെട്ടിലായിരിക്കുകയാണ്. തുടർഭരണം നേടിയെടുത്ത സർക്കാർ തുടരെ തുടരെ ഇപ്പോൾ ആരോപണങ്ങളുടെ മുൾമുനയിലാണ്.
വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 15 കോടിയുടെ മരങ്ങളാണ് കടത്തിയതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ് അരിയാൻ കഴിഞ്ഞിട്ടുള്ളത്.
ഒമ്പത് ജില്ലകളിലായി 2,400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മുറിച്ചുകടത്തിയത്. ഇതിൽ ഏറെയും തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളാണെന്നും റവന്യൂ ഉദ്യോഗസ്ഥർ നിസംഗത പാലിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ സംഭവത്തിൽ റവന്യു മന്ത്രിയുടെ മറുപടി ഏറെ രസകരമാണ്. വിവാദ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് 15 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വനം വിജിലൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
അങ്ങനെ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്‍റെ റിപ്പോര്‍ട്ട് വരട്ടെ എന്നും റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് നടന്ന അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വനം വിജിലൻസ് സമര്‍പ്പിച്ചിട്ടുള്ളത്. 15 കോടിയുടെ മരങ്ങൾ മുറിച്ചുവെനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതൽ മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതെ കുറിച്ചാണ് റവന്യു മന്ത്രിയുടെ പ്രതികരണം.
വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടിൽ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വനം വിജിലൻസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പട്ടയം നൽകുമ്പോൾ ഭൂമിയുളള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നൽകണമെന്നും ശുപാർശയുണ്ട്. നിലവിൽ മരം രജിസ്റ്റർ വനം വകുപ്പിന്റെ കൈവശമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കണം. വിജിലൻസ് പിസിസിഎഫ് ഗംഗാ സിംങ്ങാണ് റിപ്പോർട്ട് നൽകിയത്.
https://www.facebook.com/Malayalivartha





















