തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി; തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തു; രാവിലെ പൂജപ്പുരയില്‍ നിന്നും 11 കിലോ കഞ്ചാവ് പിടികൂടിയിരുന്നു; രണ്ടു ദിവസത്തിനിടെ 200 കിലോയില്‍ അധികം കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂജപ്പുരയില്‍ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പൂജപ്പുര പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂജപ്പുര സ്വദേശി ശ്രീറാമിനെ അറസ്റ്റ് ചെയ്തു.
നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയത്. 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലിസിന്റെ നിഗമനം. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പനയ്‌ക്കെത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
സമീപകാലത്ത് തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് പിടികൂടിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ നിലവില്‍ വന്ന ഇളവുകള്‍ മുതലെടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്. ഇളവുകളെ തുടര്‍ന്ന് പൊലീസ് പരിശോധനയും കുറഞ്ഞിരുന്നു. ഇതാണ്, സംഘങ്ങള്‍ക്ക് കഞ്ചാവ് കടത്താന്‍ പ്രചോദനമേകിയത്.
ഏതായാലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇടങ്ങളിലും പരിശോധന ഊര്‍ജിതമാക്കും.
https://www.facebook.com/Malayalivartha
























