സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കണ്ടെത്തി; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത് നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിൽ

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അഴീക്കോട്ടെ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. ഇതിന്റെ നമ്ബര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. പൊലീസും കസ്റ്റംസും അന്വേഷണം ശക്തമാക്കിയതോടെ കാര്‍ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ദിവസങ്ങള്‍ക്കുമുമ്ബ് അഴീക്കല്‍ ഉരുക്കുനിര്‍മ്മാണ ശാലയ്ക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസ് സ്ഥലത്തെത്തുംമുമ്ബ് അവിടെ നിന്ന് മാറ്റിയിരുന്നു. കാറിന്റെ ഉടമസ്ഥനായ ഡി വൈ എഫ് ഐ നേതാവ് സജേഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha
























