പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും; സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണം; വിസ്മയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി

സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി. ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടേത് പോലുള്ള സംഭവങ്ങള്‍ സംഭവിക്കുമ്ബോള്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ക്ക് വലിയ അങ്കലാപ്പിലാണ്. ഇവ ആവര്‍ത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുന്‍കൈഎടുത്ത് ഇത് തടയാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്ന് വിശദീകരിച്ച സുരേഷ് ഗോപി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞ ചില ആശയങ്ങള്‍ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























