നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി, ആലപ്പുഴ റൂട്ടിലുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

ചിങ്ങവനം, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള വടക്കേക്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ഈ റൂട്ടില്‍ നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.
കോട്ടയം വഴിയുള്ള ചില എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ റൂട്ടിലുള്ള നാളത്തെ ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
പൂര്‍ണമായി റദ്ദാക്കുന്നവ:
എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ 10 നും കായംകുളം ജംഗ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 3.30നും പുറപ്പെടേണ്ട എറണാകുളം ജങ്ഷനും കായംകുളത്തിനുമിടയില്‍ ആലപ്പുഴവഴി സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍, എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ 7.40നും ആലപ്പുഴയില്‍നിന്ന് വൈകിട്ട് 7.25നും പുറപ്പെടേണ്ട എറണാകുളം ജങ്ഷനും ആലപ്പുഴയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍, ആലപ്പുഴയില്‍നിന്നു രാവിലെ 6.30നു പുറപ്പെടേണ്ട ആലപ്പുഴ, കായംകുളം പാസഞ്ചര്‍, കായംകുളത്തുനിന്ന് 11.30 നു പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള കായംകുളംഎറണാകുളം പാസഞ്ചര്‍, എറണാകുളത്തുനിന്ന് രാവിലെ 5.15നും കൊല്ലത്തുനിന്ന് രാവിലെ 11.10നും പുറപ്പെടേണ്ട എറണാകുളത്തിനും കൊല്ലത്തിനുമിടയിലുള്ള മെമു സര്‍വീസുകള്‍, കൊല്ലം ജങ്ഷനില്‍നിന്നു രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള കൊല്ലംഎറണാകുളം മെമു, എറണാകുളം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.35ന് പുറപ്പെടേണ്ട എറണാകുളംകൊല്ലം മെമു, കൊല്ലത്തുനിന്നു രാവിലെ 8.35നും കോട്ടയത്തുനിന്നു വൈകിട്ട് 4.10നും പുറപ്പെടേണ്ട കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍, എറണാകുളം ജങ്ഷനില്‍നിന്നു രാവിലെ 11.30നും കായംകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.10നും പുറപ്പെടേണ്ടണ്ട എറണാകുളം ജങ്ഷനും കായംകുളത്തിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍.
ഭാഗികമായി റദ്ദാക്കിയവ:
ഗുരുവായൂരിനും പുനലൂരിനും ഇടയ്ക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ കോട്ടയത്തിനും പുനലൂരിനുമിടയ്ക്ക് ഭാഗികമായി റദ്ദാക്കും.
വഴി തിരിച്ചുവിടുന്നവ:
താഴെപ്പറയുന്ന ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്കു ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റ് സ്‌റ്റോപ്പുണ്ടണ്ടാകും. ഷൊര്‍ണൂര്‍ക്കുള്ള വേണാട് എക്‌സ്പ്രസ്, മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസ്, ഹൈദാരാബാദിനുള്ള ശബരി എക്‌സ്പ്രസ്, തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍, കന്യാകുമാരിയിലേക്കുള്ള ബംഗളുരു എക്‌സ്പ്രസ്.
നിര്‍ത്തിയിടുന്നവ:
ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് കോട്ടയം സ്‌റ്റേഷനില്‍ 80 മിനിറ്റ് നിര്‍ത്തിയിടും. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരില്‍നിന്നു രാവിലെ 6.45നു പകരം രണ്ടു മണിക്കൂര്‍ വൈകി 8.45നായിരിക്കും പുറപ്പെടുക. കന്യാകുമാരിമുംബൈ സി.എസ്.ടി. എക്‌സ്പ്രസ്. ചങ്ങനാശേരിയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















