തിരുവനന്തപുരത്ത് ഇസ്തിരിപ്പെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഇസ്തിരിപ്പെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ വിമലയുടെ തയ്യൽക്കടയിൽ വെച്ചാണ് അപകടമുണ്ടായത്.
ഇസ്തിരിപ്പെട്ടി സ്വിച്ച് ബോർഡിൽ കണക്ട് ചെയ്യാനായി ശ്രമിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വിമലയുടെ തയ്യൽക്കടയുടെ സ്ഥാനത്ത് മുൻപ് ഭർത്താവിന്റെ ബാർബർ ഷോപ്പായിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് വിമല ഇവിടെ തയ്യൽക്കട തുടങ്ങിയത്. കൃഷ്ണേന്ദു, കിഷോർ എന്നിവരാണ് മക്കൾ. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
"
https://www.facebook.com/Malayalivartha



























