സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..

കേരള ഗവർണറെ നിയമകുരുക്കിലാക്കുമെന്ന് വീരവാദം മുഴക്കി സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.ഇനിയും ഗവർണറുമായി ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും. ഇല്ലെങ്കിൽ കോൾഡ് സ്റ്റോറേജിലാക്കും.ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിശ്ചയിച്ച മൂന്നുമാസം സമയപരിധി സുപ്രീംകോടതിതന്നെ റദ്ദാക്കിയതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. പഴയപോലെ, ബില്ലുകളിൽ ഗവർണറുടെ തീരുമാനം കാത്തിരിക്കുകയേ ഇനി വഴിയുള്ളൂ. തീരുമാനം ഗവർണർ അകാരണമായി നീട്ടിക്കൊണ്ടുപോയാൽ ഇടപെടുമെന്ന് സുപ്രീംകോടതി പറഞ്ഞതാണ് ഏക ആശ്വാസം.
ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് സർക്കാരിന് നേട്ടമെന്ന് സർക്കാർ തന്നെ പറയുന്നു.. നിയമസഭയ്ക്കുള്ള അധികാരം കോടതി ഊട്ടിയുറപ്പിച്ചെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സുപ്രീം കോടതിയുടെ വിധിന്യായം മറ്റൊന്നായതിനാൽ സർക്കാരിന് ഇനി ഗവർണറുടെ കാലിൽ തന്നെ പിടിക്കണം, വിധി വന്നതോടെ ഇനി ഗവർണറുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന ആശങ്കയിലാണ് സർക്കാർ.ഗവർണർ-സർക്കാർ അധികാരത്തർക്കമാണ് നിയമസഭ പാസാക്കിയ ഒട്ടേറെ ബില്ലുകൾ അനിശ്ചിതത്വത്തിലാവാനുള്ള കാരണം. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന സർവകലാശാലാഭേദഗതി ബിൽ
നേരത്തേ ഗവർണർ രാഷ്ട്രപതിക്കയച്ചിരുന്നു. രാഷ്ട്രപതി അതു തിരിച്ചയച്ചു. സ്വകാര്യ സർവകലാശാലാ ബില്ലും പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധികാരം കൂട്ടുന്ന സർവകലാശാലാ ഭേദഗതി ബില്ലും പിന്നീട് വന്നു. ഈ ബില്ലുകൾ രാഷ്ട്രപതിക്കു വിട്ടിരിക്കുകയാണ് ഗവർണർ. നയപരമായി എതിർപ്പില്ലാത്തതിനാൽ സ്വകാര്യ സർവകലാശാലാ ബില്ലിന് അനുമതി ലഭിച്ചേക്കാം. പക്ഷേ, സർവകലാശാലകളിൽ നേരിട്ട് ഇടപെടാൻ മന്ത്രിക്ക് അധികാരമുള്ള ബിൽ തള്ളാനാണ് സാധ്യത. ഇത് ഗവർണറുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടാൽ വിസി യോഗം വിളിക്കണമെന്ന വ്യവസ്ഥയുള്ള ബില്ലും വിസി നിയമ നത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റിയുമായി ഡിജിറ്റൽ സർവകലാശാലാ ഭേദഗതി ബില്ലും
നിയമസഭ പാസാക്കി ഗവർണർക്കയച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇതും വൈകാതെ രാഷ്ട്രപതിക്ക് അയച്ചേക്കാം.കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്ന വന്യജീവികളെ കൊല്ലാൻ വ്യവസ്ഥയുള്ള വന്യജീവി ഭേദഗതി ബില്ലും സ്വകാര്യഭൂമിയിൽ ചന്ദനക്കൃഷി അനുവദിക്കുന്ന ബില്ലും കേന്ദ്രനിയമവുമായി ബന്ധമുള്ളതിനാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടാൻ സർക്കാർതന്നെ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ട്. മലയാള ഭാഷാ ബില്ലിനു പുറമേ, പെർഫോമൻസ് ഓഡിറ്റിനു പകരം സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്താനും പട്ടികവിഭാഗസംവരണത്തിൽ പുതിയ മാനദണ്ഡം നിശ്ചയിക്കാനുമുള്ള തദ്ദേശബില്ലുമൊക്കെയാണ് ഗവർണറുടെ പരിഗണനയിലുള്ളവ.സർക്കാരിനെ കൂസാതെ, വിസി നിയമനങ്ങൾക്ക് ഗവർണർ നടപടി തുടങ്ങിയിരിക്കേയാണ് സുപ്രീംകോടതിവിധി വന്നിരിക്കുന്നത്..
കാലിക്കറ്റിലെ വിജ്ഞാപനത്തിൽ ഗവർണറെ ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ സുപ്രീംകോടതി രൂപവത്കരിച്ച സെർച്ച് കമ്മിറ്റി ഗവർണറും ചോദ്യംചെയ്തിട്ടുണ്ട്. സുപ്രീം കോടതി ഗവർണറുടെ അധികാരങ്ങൾ കൃത്യമായി നിർവചിച്ച സാഹചര്യത്തിൽ കേരളഹൈക്കോടതി ഇക്കാര്യത്തിൽ സൂക്ഷിച്ചു മാത്രമേ ഇടപെടുകയുള്ളു. ഇതും സർക്കാരിന്റെ പ്രതീക്ഷകൾ കെടുത്തി.ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിക്കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇവര്‍ തീരുമാനമെടുക്കാതിരുന്നാല്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കിയതായി (കല്‍പിത അനുമതി) കണക്കാക്കാനുമാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ഈ വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടിയിലാണ് അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായമറിയിച്ചത്. ഇതോടെ, ഗവര്‍ണര്‍മാരും രാഷ്ട്രപതിയും പരമാവധി മൂന്നുമാസത്തിനകം ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധി അപ്രസക്തമായി.കാരണം വിശദീകരിക്കാതെ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ദീര്‍ഘകാലം നടപടിയെടുക്കാതിരുന്നാല്‍ കോടതിക്ക് പരിമിതമായി ഇടപെടാമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. യുക്തിസഹമായ സമയപരിധിക്കകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് പരിമിതമായ നിര്‍ദേശങ്ങളും നല്‍കാം. അപ്പോഴും ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തരുത്.
ഇതിൽ പരിമിതമായ ഇടപെടൽ എന്ന വാക്ക് ശ്രദ്ധിച്ചു വായിക്കണം.ബില്ലുകള്‍ നിയമമാകുംമുന്‍പ് അതിന്റെ ഉള്ളടക്കത്തില്‍ ഒരുതരത്തിലും കോടതിക്ക് ഇടപെടാനാകില്ല. ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അധികാരങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ പകരമാകാന്‍ കോടതിക്ക് കഴിയില്ല. നിയമസഭ പാസാക്കിയ നിയമം ഗവര്‍ണറുടെ അനുമതിയില്ലാതെ നടപ്പാകില്ല. ബില്ലുകളിലെ തീരുമാനങ്ങളില്‍ മന്ത്രിസഭയുടെ ശുപാര്‍ശ പാലിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. എന്നാല്‍, കോടതി നടപടികളില്‍നിന്ന് ഗവര്‍ണര്‍മാര്‍ക്കുള്ള പരിരക്ഷ അവരുടെ ഓഫീസിനില്ലെന്നും ബെഞ്ച് വ്യക്തമാക്കി.ഗവര്‍ണര്‍ ബില്ലുകള്‍ തടയുന്നതായി പരാതിപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനുമുള്‍പ്പെടുന്ന ബെഞ്ച് ഏപ്രില്‍ എട്ടിന് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി 14 നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്.
ഇതില്‍ ചീഫ് ജസ്റ്റിസിനുപുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂര്‍കാര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പത്തു ദിവസം വാദംകേട്ടു. തമിഴ്നാട് വിധിയെ കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷസംസ്ഥാനങ്ങള്‍ അനുകൂലിച്ചെങ്കിലും കേന്ദ്രവും എന്‍ഡിഎ ഭരണസംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തു.രാഷ്ട്രപതിയുടെ ചോദ്യങ്ങളും സുപ്രീം കോടതിയുടെ മറുപടിയും ഇതാണ്.1. ഒരു ബില്‍ ലഭിച്ചാല്‍ ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം അതില്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം ചെയ്യാനാകും?ഗവര്‍ണര്‍ക്ക് മൂന്നു തീരുമാനങ്ങളാണ് എടുക്കാന്‍ കഴിയുക. 1. ബില്ലിന് അനുമതിനല്‍കുക, 2. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുക, 3. അനുമതി നല്‍കാതെ കുറിപ്പുസഹിതം നിയമസഭയ്ക്ക് തിരിച്ചയക്കുക. മണി ബില്‍ അല്ലാത്തപക്ഷം മാത്രമേ മൂന്നാമത്തേത് ചെയ്യാനാകൂ.
2. അനുച്ഛേദം 200 പ്രകാരം അനുവദനീയമായ ഏതു സാധ്യതകള്‍ ഉപയോഗിക്കുമ്പോഴും മന്ത്രിസഭയുടെ സഹായോപദേശം നടപ്പാക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടോ?മേല്‍പ്പറഞ്ഞ മൂന്നുകാര്യങ്ങള്‍ ചെയ്യാനും ഗവര്‍ണവര്‍ക്ക് വിവേചനാധികാരമുണ്ട്. അനുച്ഛേദം 200 പ്രകാരമുള്ള ഇക്കാര്യങ്ങളില്‍ മന്ത്രിസഭയുടെ ശുപാര്‍ശ പാലിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല.3. അനുച്ഛേദം 200 പ്രകാരം ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിക്കുന്നത് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണോ?ഗവര്‍ണറുടെ നടപടികള്‍ കോടതിയുടെ പരിശോധനയ്ക്ക് വിധേയമല്ല. ഗവര്‍ണറുടെ തീരുമാനത്തിന്റെ ശരിതെറ്റുകളിലേക്ക് കോടതിക്ക് കടക്കാനാവില്ല. എന്നാല്‍, ദീര്‍ഘവും വിശദീകരിക്കാത്തതും അനിശ്ചിതവുമായ നിഷ്‌ക്രിയത്വം വ്യക്തമാകുന്ന സാഹചര്യങ്ങളില്‍ യുക്തിസഹമായ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ക്ക് പരിമിതമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോടതിക്ക് കഴിയും.
അപ്പോഴും ഗവര്‍ണറുടെ വിവേചനാധികാരംസംബന്ധിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തരുത്. ഇനി ഭരണഘടനാബെഞ്ച് പറഞ്ഞത് ഇതാണ് ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയക്രമം നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ല. ഇവര്‍ ബില്ലുകള്‍ വൈകിപ്പിച്ചെന്നുകരുതി അവയ്ക്ക് അനുമതി നല്‍കിയതായി കണക്കാക്കാനുമാവില്ല. ബില്ലിലെ തീരുമാനത്തില്‍ മന്ത്രിസഭയുടെ ശുപാര്‍ശ പാലിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. എന്നാല്‍, ഗവര്‍ണര്‍ കാരണം വ്യക്തമാക്കാതെ ദീര്‍ഘകാലം ബില്ലുകള്‍ തടഞ്ഞുവെച്ചാല്‍ കോടതിക്ക് പരിമിതമായി ഇടപെടാം.തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ബില്ലുകള്‍ തടഞ്ഞുവെക്കുന്നുവെന്നുകാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഏപ്രില്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിന്റെ വിധിയാണ് റഫറന്‍സിലേക്ക് നയിച്ചത്. ഗവര്‍ണറും രാഷ്ട്രപതിയും പരമാവധി മൂന്നുമാസത്തിനകം ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നും
അല്ലാത്തപക്ഷം അവയ്ക്ക് അനുമതി നല്‍കിയതായി കണക്കാക്കാമെന്നുമായിരുന്നു വിധി.ഗവര്‍ണര്‍ ബില്ലുകള്‍ വൈകിപ്പിച്ചതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പിന്നീട് തമിഴ്നാട് കേസിലെ വിധി വന്നതോടെ അത് തങ്ങള്‍ക്കും ബാധകമാണെന്നാണ് കേരളത്തിന്റെ നിലപാട്. റഫറന്‍സ് നിലനില്‍ക്കില്ലെന്നും കേരളം വാദിച്ചു. എന്നാല്‍, റഫറന്‍സ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിനിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ തീരുമാനം അഞ്ചംഗഭരണഘടനാ ബെഞ്ച് തള്ളിയത് ചരിത്രപരമാണ്. രാഷ്‌ട്രപതിയുടെ പതിനാല് ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്.
ഭരണഘടനയിലില്ലാത്ത കാര്യം കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.തമിഴ്‌നാട് നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ അനുമതി നല്‍കാതെ പിടിച്ചുവയ്‌ക്കുകയും, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആ ആവശ്യം അംഗീകരിച്ച ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് ബില്ലുകളില്‍ ഒപ്പുവയ്‌ക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും മൂന്നു മാസത്തെ സമയപരിധി അനുവദിക്കുകയായിരുന്നു. ഗവര്‍ണര്‍ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കുകയും ചെയ്തു.
ഭരണഘടനാ തത്ത്വങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആ വിധിയെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. രാഷ്‌ട്രീയ പ്രേരിതമായ ആവശ്യങ്ങള്‍ അംഗീകരിച്ച ജുഡീഷ്യറി അധികാരപരിധി ലംഘിച്ചിരിക്കുകയാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കുന്നില്ലെന്ന് പറഞ്ഞ് കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് രാഷ്‌ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.തമിഴ്‌നാട് സര്‍ക്കാരിന് അനുകൂലമായ രണ്ടംഗ ബെഞ്ചിന്റെ വിധി വലിയതോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ഇതെന്നുവരെ വ്യാഖ്യാനങ്ങളുണ്ടായി.
ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടയുന്ന ശക്തികളാണ് ഈ പ്രചാരണം നടത്തിയത്. ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി ഇക്കൂട്ടരുടെ സ്ഥാപിത താല്പര്യത്തെ തുറന്നു കാണിച്ചിരിക്കുകയാണ്.ഗവര്‍ണര്‍ ഒപ്പുവയ്‌ക്കാത്ത തമിഴ്‌നാട്ടിലെ ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കിയത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ബെഞ്ച് വിധിച്ചു.ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും കോടതി സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നു പറഞ്ഞ ബെഞ്ച്, ഇത് ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഒരു ബില്ല് വന്നാല്‍ അതിന് അംഗീകാരം നല്‍കുകയോ നല്‍കാതിരിക്കുകയോ രാഷ്‌ട്രപതിക്ക് അയയ്‌ക്കുകയോ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ക്ക് ബാധകമല്ല. എന്നാല്‍, പിടിച്ചുവയ്‌ക്കുന്ന ബില്ലുകള്‍ നിയമസഭയ്‌ക്ക് തിരിച്ചയക്കണം.
നിയമസഭയുമായും സര്‍ക്കാരുമായുമുള്ള ചര്‍ച്ചയിലൂടെ ഇത് തീര്‍പ്പാക്കണം.പാസാകാത്ത ബില്ലുകള്‍ നിയമപരമാണോയെന്ന് പരിശോധിക്കാന്‍ കോടതിക്കാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞത് കോടതിയെ ഉപയോഗിച്ച് ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും വിവേചനാധികാരത്തെ വെല്ലുവിളിക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ്. ബില്ലുകള്‍ കാരണമില്ലാതെ പിടിച്ചു വച്ചാല്‍ കോടതിക്ക് നിയന്ത്രിത നിര്‍ദേശം നല്‍കാം. പക്ഷേ ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിവേചന അധികാരത്തെ ബാധിക്കില്ല.ഗവര്‍ണ്ണര്‍ ഒപ്പുവയ്‌ക്കാത്ത ബില്ലുകള്‍ക്ക് കോടതി അംഗീകാരം നല്‍കുന്നത് ഇല്ലാത്ത അധികാരം കവരുന്ന നടപടിയാണെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭരണഘടന പ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രാഷ്‌ട്രപതിയുടെയോ ഗവര്‍ണറുടെയോ ചുമതല ഏറ്റെടുക്കാനാവില്ല. ബില്ലുകള്‍ പരി?ഗണനയ്‌ക്ക് വരുമ്പോള്‍ രാഷ്‌ട്രപതി
എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യവുമില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കേണ്ടത്. അതുകൊണ്ട് പരസ്പര ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്ന കോടതിയുടെ നിര്‍ദേശം ജുഡീഷ്യറിയെ ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ്.സുപ്രീംകോടതിയില്‍ നിന്ന് ഇത്തരം ഒരു വിധിയല്ല ഹര്‍ജി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരും മറ്റുചില സര്‍ക്കാരുകളും പ്രതീക്ഷിച്ചത്. കോടതിയുടെ തീരുമാനം ഇക്കൂട്ടരെ വല്ലാതെ നിരാശപ്പെടുത്തി. കോടതിവിധി പുറത്തുവന്ന ഉടന്‍ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടന്നു. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ബില്ലുകള്‍ പിടിച്ചുവയ്‌ക്കാന്‍ പാടില്ലെന്ന ഉപദേശമാണ് വിധിന്യായത്തിന്റെ കാതലെന്നും, ഇത് കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു.
സത്യത്തില്‍, രാഷ്‌ട്രപതിയുടെയും ഗവര്‍ണറുടെയും വിവേചന അധികാരത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്ന അസന്ദിഗ്ദമായ വിധിയാണ് ഉണ്ടായത്. എന്നാല്‍ ഉടന്‍ പ്രതികരണക്കാരെ സംഘടിപ്പിച്ച് കോടതി വിധിയില്‍ പറയുന്നത് പൊതുവായ ചില കാര്യങ്ങളാണെന്നും മറ്റും വാര്‍ത്തകള്‍ ചമച്ചു. കോടതി കൃത്യമായി പറഞ്ഞ ചില കാര്യങ്ങള്‍ സൂചനകളാണത്രേ. ബില്ലുകളുടെ കാര്യത്തില്‍ വീണ്ടും കോടതികളിലേക്ക് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഹര്‍ജികളെത്താന്‍ ഇടയാക്കുമെന്ന് ആശ്വാസം കൊള്ളാനും ചില മാധ്യമങ്ങള്‍ മറന്നില്ല.ബില്ലുകള്‍ തീര്‍പ്പാക്കുന്നതിലെ സമയപരിധി എടുത്തു കളഞ്ഞത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണത്രേ. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കുകയാണ് ഇപ്പോഴത്തെ കോടതിവിധി. ഇത് മറച്ചുപിടിക്കാനുള്ള ശ്രമം ആരു നടത്തിയാലും വിജയിക്കില്ല.
കേരളത്തില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ അധികാരത്തിന്റെ ബലത്തില്‍ അനാവശ്യ സമരങ്ങള്‍ നടത്തുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി.അതായത് കേരളത്തിന്റെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഗവർണർക്കെതിരെ മുദ്രാവാക്യം മുഴക്കിയ മന്ത്രിമാർ ഉൾപ്പടെയുള്ളവർ ഇപ്പോൾ നിശബ്ദരാണ്. വേണമെങ്കിൽ മുഖ്യമന്ത്രി തന്നെ രാജ്ഭവനിലെത്തി ബിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചേക്കാം. ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നെങ്കിൽ പിണറായി വിവരമറിഞ്ഞേനെ. ഗവർണർ ആർലേക്കർ മിതവാദിയായതിനാൽ കലാപത്തിന് സാധ്യതയില്ല.മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിൽ ഒരു പാലം നിലവിലില്ല. ഇരുവരെയും കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയില്ലാത്തതിനാൽ കാര്യങ്ങൾ നടത്തിയെടുക്കുക ബുദ്ധിമുട്ടാണ്. അതിനാൽ ഇനി പിണറായി നേരിട്ട് രാജ്ഭവനിലെത്തും.ഗവർണർക്ക് മുന്നിൽ തന്റെ ആവശ്യങ്ങൾ സമർപ്പിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് കഴിയുന്നതു മുതൽ കേരളം ഈ കാഴ്ച കണ്ടു തുടങ്ങും.
https://www.facebook.com/Malayalivartha



























