ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്

കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. പോലീസ് കസ്റ്റഡിയിൽ എടുത്ത ജോർജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് . കൊലപാതകത്തിൽ കലാശിച്ചത് പണത്തെ ചൊല്ലിയുള്ള തർക്കമാണ്.
ജോർജിന്റെ വീടിന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോർജിന്റെ വീടിനുള്ളിൽ പോലീസ് രക്തക്കറയടക്കം കണ്ടെത്തി. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുകയായിരുന്നു ജോർജ് .അതിനിടെ ജോർജ് തളർന്നു വീണു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയാണെന്നാണ് സംശയം.
സംഭവത്തിൽ അന്വേഷണംപുരോഗമിക്കുകയാണ്. രാവിലെ ശൂചീകരണത്തിനായി എത്തിയ ഹരിത കർമ സേനാംഗങ്ങളായിരുന്നു ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ കൗൺസിലറെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയം ജോർജ് മദ്യലഹരിയിലായിരുന്നു.
https://www.facebook.com/Malayalivartha



























