Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?

22 NOVEMBER 2025 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

അടുത്ത ഏത് ഉന്നതന്റെ വീട്ടുമുറ്റത്തു അന്വേഷണ സംഘം എത്തും,,? ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ 2018ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും പങ്കെന്ന് സൂചന. അതിനിടെ ഇതിലൊരാളെ മാപ്പു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദവും അന്വേഷണ സംഘത്തിനുണ്ട്. മാപ്പുസാക്ഷിയുണ്ടെങ്കിലേ കുറ്റപത്രം നല്‍കുമ്പോള്‍ കേസിന് ശക്തി വരൂ എന്നാണ് ചിലരുടെ വാദം. പോലീസിലെ ഉന്നതര്‍ക്കിടയില്‍ ഈ ഫോര്‍മുല ചര്‍ച്ചയാണ്.

 

എന്നാല്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ മാപ്പു സാക്ഷി നിര്‍ദ്ദേശത്തെ ഹൈക്കോടതി എങ്ങനെ എടുക്കുമെന്ന ചോദ്യം ഇവരെ കുഴയ്ക്കുന്നുണ്ട്.ശബരിമല കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുക്കാൻനടന്ന ഗൂഢാലോചനയിൽ ‘പിത്തള’ എന്ന വാക്കാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി. പത്മകുമാർ അങ്ങനെ സ്വന്തം കൈപ്പടയിൽത്തന്നെ കുരുങ്ങി.

കേസിന്റെ അന്വേഷണവഴി അന്നത്തെ മറ്റുരണ്ട് ബോർഡ് അംഗങ്ങളിലേക്ക് നീളാനിടയാക്കുകയും ചെയ്തു. ഇക്കാര്യം വാസുവില്‍ നിന്നാണ് അന്വേഷണ സംഘം അറിയുന്നത്. ഈ എഴുത്തുള്ളതുകൊണ്ടാണ് ചില രേഖകള്‍ അന്വേഷണ സംഘത്തിന് ആദ്യം ബോര്‍ഡ് നല്‍കാത്തത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അത് പിടിച്ചെടുത്തു. ഇതോടെ വസ്തുത തെളിഞ്ഞു. 2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിത്തള എന്നെഴുതിയ റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചത്.

 

ബോര്‍ഡിന്റെ പരിഗണനയില്‍ വന്നപ്പോള്‍ പ്രസിഡന്റ് എ. പത്മകുമാര്‍, പിത്തള എന്ന വാക്കിലെ അപകടം ചൂണ്ടിക്കാട്ടി. പിത്തളയ്ക്ക് സ്വര്‍ണത്തിന്റെ നിറമായതിനാലാണ് മുരാരി ബാബുവും സുധീഷ്‌കുമാറും വാസുവും അടക്കം അങ്ങനെ എഴുതിവെച്ചത്. എന്നാല്‍, ശബരിമല ശ്രീകോവിലില്‍ സ്വര്‍ണ്ണം പൂശിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് പിത്തളയാണ് പൂശിയിരിക്കുന്നതെന്നു പറയുമ്പോള്‍ അത് പ്രശ്‌നമാകുമെന്ന് പത്മകുമാര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ആ വാക്ക് വെട്ടാന്‍ തീരുമാനിച്ചത്.

 

വാസു കൈമാറിയ ഉത്തരവിലെ പിത്തള അങ്ങനെ പത്മകുമാര്‍ വെട്ടി. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാല്‍, പകരം ചെമ്പ് എന്നെഴുതി.ഇത് ചെമ്പാണെന്നും അതിലുള്ള സ്വര്‍ണം മങ്ങിപ്പോയെന്നും വിശദീകരിക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം. ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പിത്തളവിഷയം പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ എന്നെഴുതേണ്ടതിനുപകരം ചെമ്പ് എന്ന് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് പത്മകുമാറിന് വിനയാകുന്നത്.

 

എന്തുകൊണ്ട് അങ്ങനെ എഴുതിയെന്ന് ഇനി വിശദീകരിക്കേണ്ടി വരും. ഇത് ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും പാസാക്കുന്നതിനെ എതിര്‍ക്കാന്‍ മറ്റുരണ്ട് അംഗങ്ങള്‍ ശ്രമിച്ചില്ല. അവരും ഇതിനു കൂട്ടുനിന്നു. വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യത. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. ഉദ്യോഗസ്ഥര്‍ തന്നത് പാസാക്കി എന്ന പത്മകുമാറിന്റെ വാദം പൊളിഞ്ഞു കഴിഞ്ഞു. ഉദ്യോഗസ്ഥരായ വാസുവും സംഘവും കൊണ്ടുവന്നത് അതേപോലെ പാസാക്കിവിടുകയായിരുന്നു എന്നായിരുന്നു പത്മകുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്.

ബോര്ഡഡ് അംഗങ്ങളും ഇങ്ങനെയാണ് മൊഴി നല്‍കിയിരുന്നത്. ചെമ്പ് എന്ന ലോഹത്തില്‍ നാകം (സിങ്ക്) ചേരുമ്പോഴാണ് പിത്തളയാകുന്നത്. ഇതിന് സ്വര്‍ണത്തിന്റെ നിറവുമായി സാദൃശ്യമുണ്ട്. 60 ശതമാനം ചെമ്പും 40 ശതമാനം നാകവുമാണ്. ചെമ്പിന്റെകൂടെ വെളുത്തീയം (ടിന്‍) ചേരുമ്പോഴാണ് വെങ്കലം ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കിയാണ് പിത്തളയെ പത്മകുമാര്‍ ചെമ്പാക്കിയത്.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരേ പാര്‍ട്ടി തിരക്കിട്ട് നടപടിയിലേക്കില്ല. പകരം പഴി പാര്‍ട്ടിയിലേക്ക് വരാതെനോക്കാനാണ് നീക്കം. കുറ്റവാളികളെയും കുറ്റകൃത്യത്തെയും പ്രതിരോധിക്കാനാകും ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (15 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (25 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (35 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (45 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

Malayali Vartha Recommends