പത്മകുമാറിന്റെ ആറന്മുള കൊട്ടാരം തുരന്ന് SIT..! 12 മണിക്കൂർ വീട് വളഞ്ഞ് റെയ്ഡ് കടകംപള്ളിയെ തൂക്കാൻ തെളിവ് ;അറസ്റ്റ് ..?

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് രണ്ട് വാഹനങ്ങളിലായി പരിശോധനയ്ക്ക് എത്തിയത്. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകള്‍ വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡ് മായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചു എന്നാണ് എൻ വാസുവിന്റെയും മൊഴി. കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുപിന്നാലെ കൊല്ലം വിജിലന്‍സ് ജഡ്ജിയുടെ വസതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്ത്, ഇന്നലെ രാത്രിയോടെ തന്നെ പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പത്മകുമാറിനുമേലുള്ളത്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളനുസരിച്ച്; സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണ്. ബോര്‍ഡ് യോഗത്തിലെ മിനിട്‌സില്‍ കൃത്രിമം കാട്ടി കൊള്ളയ്ക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം അപഹരിക്കാന്‍ വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തതും പത്മകുമാറാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പത്മകുമാര്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ.പത്കുമാറിനെതിരെ സിപിഎം നടപടി എടുക്കില്ല. പത്മകുമാര്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമോ എന്ന ഭയത്തിലാണ് ഇത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളാണ് പത്മകുമാര്‍ എടുത്തത്. അതുകൊണ്ട് തത്കാലം പാര്‍ട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്. അയ്യപ്പ കോപമാണ് ഈ പ്രതിസന്ധിയിലേക്ക് മോഷ്ടാക്കളേയും സിപിഎമ്മിനേയും എത്തിച്ചതെന്ന പ്രചരണം വിശ്വാസികളും തുടരുന്നു. ഈ പ്രചരണവും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റില്‍ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടന്‍ നടപടി സ്വീകരിച്ചാല്‍ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ നല്‍കുന്ന മൊഴി പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് പത്മകുമാറിനെ അടുപ്പിച്ചു നിര്‍ത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുതന്നെ എ.പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി സിപിഎമ്മിന്. വാസുവും സിപിഎമ്മുകാരനാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പക്ഷേ ജനമനസ്സുകളില്‍ സിപിഎം നേതാവ് എന്ന പ്രതിച്ഛായ ഇപ്പോഴില്ല. എന്നാല്‍ പത്മകുമാര്‍ ഇപ്പോഴും ജന മനസ്സില്‍ സിപിഎമ്മുകാരനാണ്. ഇതാണ് സിപിഎമ്മിനെ ആകെ ഉലയ്ക്കുന്നത്.
അതിനിടെ കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ സിബിഐയ്ക്ക് കൈമാറിയാല്‍ മതിയെന്ന് കരുതുന്ന സിപിഎമ്മുകാരുമുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. ജീവനക്കാരില്‍ മാത്രം അന്വേഷണം ഒതുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കളി കൈവിട്ടു. ഹൈക്കോടതി നിരീക്ഷണവും കേരളാ പോലീസ് അന്വേഷണവുമായതിനാല്‍ അതിനെ രാഷ്ട്രീയപരമായി എതിര്‍ക്കാന്‍ കേരളം ഭരിക്കുന്ന സിപിഎമ്മിന് കഴിയുന്നില്ല. സിബിഐ ആയിരുന്നു അറസ്റ്റുകള്‍ നടത്തിയതെങ്കില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഇതും സിപിഎമ്മിനെ ഇപ്പോള്‍ ചിന്തിപ്പിക്കുന്നുണ്ട്. കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ പത്മകുമാര്‍ ബഹിഷ്‌കരണം നടത്തിയിരുന്നു. വലിയ അച്ചടക്ക ലംഘനം നടത്തിയിട്ടും പത്മകുമാറിനെ അന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. അന്ന് പുറത്താക്കിയിരുന്നുവെങ്കിലും ഇന്ന് സിപിഎം ഇത്ര വലിയ പ്രതിസന്ധിയില്‍ ആകുമായിരുന്നില്ല.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തുന്ന അന്വേഷണത്തെ പാര്‍ട്ടി തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ ഉയര്‍ത്തികാട്ടും. മറ്റു കാര്യങ്ങള്‍ അപ്പോള്‍ ഉണ്ടാകുന്ന സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായം സിപിഎം സെക്രട്ടറി എവി ഗോവിന്ദനാണ് പത്തനംതിട്ട കമ്മറ്റിയ്ക്ക് നല്‍കിയത്. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷമാകും തുടര്‍ ചോദ്യംചെയ്യലുകള്‍. ഈ ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കരുതെന്ന സന്ദേശം പത്മകുമാറിന് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിട്ടതെന്ന് പത്മകുമാര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം സ്‌പെഷല്‍ സബ്ജയിലില്‍ കഴിയുന്ന പത്മകുമാറിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷമാകും വിശദ ചോദ്യം ചെയ്യല്‍. 2018ലെ ദേവസ്വം ഭരണസമിതി അംഗങ്ങളേയും അറസ്റ്റു ചെയ്‌തേയ്ക്കും. ആരേയും സംരക്ഷിക്കാനും സിപിഎമ്മിന് പ്രത്യക്ഷത്തില്‍ കഴിയുന്നില്ല. ഹൈക്കോടതി ഇടപെടല്‍ കാരണമാണ് ഇത്.
https://www.facebook.com/Malayalivartha



























