ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ... ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാനൊരുങ്ങുന്നു . പരമ്പര സമനിലയില്‍ എത്തിക്കാനായി ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടത്തിനരികിലാണ്.
25 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ അവര്‍ക്ക് ജയമോ ഒരു സമനിലയോ മതി. ജയിച്ചാല്‍ 2-0ത്തിനു പരമ്പര തൂത്തുവാരാം. സമനിലയില്‍ പിരിഞ്ഞാല്‍ 1-0ത്തിനു പരമ്പര നേടാം. ജയം ഇന്ത്യയ്ക്കാണെങ്കില്‍ പരമ്പര 1-1നു സമനിലയില്‍.
ഇന്ന് രാവിലെ 9 മുതല്‍ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കുന്നില്ല. വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന 38ാം നായകനാണ് പന്ത്. ഗില്ലിനു പകരം സായ് സുദര്‍ശനും അക്ഷര്‍ പട്ടേലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യന്‍ ഇലവനില്‍ എത്തും. സായ് മൂന്നാം നമ്പറിലും ധ്രുവ് ജുറേല്‍ നാലാം നമ്പറിലും ബാറ്റിങിനു ഇറങ്ങും.
"
https://www.facebook.com/Malayalivartha

























