കോന്നി പെണ്‍കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം

ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷ്, ഐരവണ്‍ തിരുമല രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍, തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാറിന്റെ മകള്‍ എസ്. രാജി എന്നിവരുടെ കുടുംബത്തിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മന്ത്രി അടൂര്‍ പ്രകാശാണ് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചത്.
പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 13-ന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം റയില്‍വേ ട്രാക്കില്‍ ആതിരയെയും രാജിയെയും മരിച്ച നിലയിലും ആര്യയെ പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. ആര്യ 20ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















