ഭക്ഷ്യ വ്യവസായം, വിപണനം എന്നിവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും

പച്ചക്കറി അടക്കം ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലൈസന്‍സ് അല്ലെങ്കില്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കും. ഭക്ഷണപദാര്‍ഥങ്ങളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതിനെതിരെ സി.പി. മുഹമ്മദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കവേയാണ് മന്ത്രി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 12 ലക്ഷം വരെ വിറ്റുവരവ് ഉള്ളവര്‍ക്കു റജിസ്‌ട്രേഷനും അതിനു മുകളിലുള്ളവര്‍ക്കു ലൈസന്‍സുമായിരിക്കും ഏര്‍പ്പെടുത്തുക. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
പച്ചക്കറിയിലും മറ്റും മായം കണ്ടാല്‍ അതിന് ആര്‍ക്കെതിരെയാണു നടപടിയെടുക്കുകയെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. ലൈസന്‍സിങ്ങും റജിസ്‌ട്രേഷനും നടപ്പാക്കിക്കഴിഞ്ഞ് വാഹനപരിശോധനയും ആരംഭിക്കുന്നതോടെ ഇക്കാര്യത്തിനു പരിഹാരമാകുമെന്നു കരുതുന്നു. മോശം ഭക്ഷണം നല്‍കിയ 132 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. 295 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു 87 ലക്ഷം രൂപ പിഴ ഈടാക്കി. മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ക്കു സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കി. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ ഇത്തരം സ്ഥാപനങ്ങളിലുണ്ടായിരിക്കണം എന്നും നിര്‍ദേശിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും മായം പരിശോധിക്കാനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പാടാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കാനും തീരുമാനിച്ചുവെന്നു മന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കു കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം നേടാനായി സംസ്ഥാന സിലബസില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോര്‍ട്ട് തേടാമെന്നു അന്‍വര്‍ സാദത്തിന്റെ സബ്മിഷനു മന്ത്രി പി.കെ അബ്ദുറബ്ബ് മറുപടി നല്‍കി. മറ്റൊരു രാജ്യത്തു സംസ്ഥാന സര്‍ക്കാരിനു സ്‌കൂള്‍ തുടങ്ങാന്‍ കഴിയില്ലെന്നാണു പ്രാഥമികമായി മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















