ഏഴുകിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ പിടിയില്‍

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴ് കിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരുടെ പിടിയിലായി. ഉളിക്കല്‍ മണിക്കടവ് സ്വദേശികളായ ഓട്ടോഡ്രൈവര്‍ കാലാച്ചി വിനു അഗസ്റ്റിന്‍ (32),അരുണ്‍ മാത്യു(22),കുടിക്കണ്ടത്തില്‍ സിജോ ജോര്‍ജ്(28), മെയിക്കല്‍ സുനീഷ് ജോര്‍ജ്ജ്(31), ആക്കിമാട്ടേല്‍ ജോയി ലെറ്റ സെബാസ്‌ററ്യന്‍ (22), കാര്യതടത്തില്‍ ഷാജു കുര്യന്‍ (33), എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ മണിക്കടവില്‍ നൈറ്റ് പെട്രോളിംഗിനിടെയാണ് ഇവര്‍ പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, കാര്‍,ബൈക്ക് എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്നുപേര്‍ ഓട്ടോയിലും രണ്ടുപേര്‍ കാറിലും ഒരാള്‍ ബൈക്കിലുമാണ് സഞ്ചരിച്ചിരുന്നത്.
പാമ്പിനെ പാകം ചെയ്യാനായി തൊലി കളഞ്ഞ് ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്നു. കത്തിവാളും പിച്ചാത്തിയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചത്ത പാമ്പിനെ റോഡില്‍ നിന്നും കിട്ടിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ സോളമന്‍ ടി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിലരുന്നു പരിശോധന. എസ്.എഫ് ഓ: പി.വി ഗോപാലകൃഷ്ണന്‍, ഗാര്‍ഡുമാരായ എം.രാമദാസന്‍ ,ഇ.നാരായണന്‍,സി.പ്രദീപന്‍,കെ.കെ മനോജ്, എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















