മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സംഭവം ഐജി അന്വേഷിക്കും

ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടികളും ചെരിപ്പും വലിച്ച് എറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. സിപിഎം പള്ളിച്ചല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പ്രതിഷേധം നടന്നത്. സംഭവത്തില്‍ ഒരാള്‍ ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
ധനമന്ത്രി കെ.എം. മാണിയും പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധിക്കുവാനാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ പരിപാടിക്ക് മാണി വേറെ വഴിയാണു വന്നത്. ഇതേതുടര്‍ന്നാണു മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധക്കാര്‍ തിരിഞ്ഞത്. മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്നാണ് സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















